ചിക്കാഗോയില്‍ മലയാളസിനിമാതാര മെഗാഷോ

ചിക്കഗൊ| WEBDUNIA| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2007 (15:56 IST)

കാനഡയിലെ വന്‍നഗരമായ ചിക്കാഗോയില്‍ മലയാള സിനിമാ താരങ്ങളുടെ മെഗാ ഷോ സംഘടിപ്പിക്കുന്നു. 2008 ജനുവരി ആറാം തീയതി വൈകിട്ട് അഞ്ച് മണിക്കാണ് മെഗാ ഷോ അരങ്ങേറുന്നത്.

ചിക്കാഗോയിലെ ഗീതാ മണ്ഡലമാണ് മെഗാ ഷോ സംഘടിപ്പിക്കുന്നത്. ഗീതാ മണ്ഡലത്തിന്‍റെ ബില്‍ഡിംഗ് നിര്‍മ്മാണ ത്തിനുള്ള ധനശേഖരണം ലക്‍ഷ്യമാക്കിയാണ് സ്റ്റാര്‍ സിംഗേഴ്സ് ആന്‍റ് മിമിക്സ് മെഗാ ഷോ എന്ന പേരില്‍ മേള നടത്തുന്നത്.

സായികുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖ മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെടുന്ന ഈ മേളയില്‍ സംഗീതം നൃത്തം എന്നിവയ്ക്കൊപ്പം മിമിക്സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടര മണിക്കൂറാണ് ഷോയുടെ സമയം.

സായികുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പം സാജു കൊടിയന്‍, സിതാര ബാലകൃഷ്ണന്‍, ഗായിക സോണി, അംബിക, ജോര്‍ജ്ജ് പോള്‍ എന്നിവരും മേളയില്‍ പങ്കെടുക്കും.

പരിപാടിയുടെ വിശദവിവരങ്ങള്‍ക്ക് 847 392 3972 (ജി.കെ.പിള്ള), 847 708 3279 (സതീശന്‍ നായര്‍), 847 338 0050 (നാരായണന്‍ കുട്ടപ്പന്‍), 847 769 0519 (അരവിന്ദ് പിള്ള) എന്നിവരുമായി ബന്ധപ്പെടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :