കുവൈറ്റ്‌: മൊബൈല്‍ നിയന്ത്രണം

കുവൈറ്റ്‌| WEBDUNIA| Last Modified ബുധന്‍, 16 ഏപ്രില്‍ 2008 (13:28 IST)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈറ്റ്‌ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ വില്‍ക്ക്‌ ഏര്‍പ്പെടുത്താനാണ്‌ സര്‍ക്കാര്‍ നീക്കം.

കുവൈറ്റ്‌ ആഭ്യന്തര വകുപ്പ്‌ മന്ത്രി ഷെയ്ക്ക്‌ ജാബര്‍ അല്‍ മുബാരക്ക്‌ അല്‍ സബയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ്‌ ഈ നടപടിക്ക്‌ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്‌.

2008 മെയ്‌ ഒന്നു മുതല്‍ വിലക്ക്‌ നടപ്പാക്കുമെന്നാണിപ്പോള്‍ അധികൃതര്‍ പറയുന്നത്‌. അടുത്തിടെ ഗണ്യമായി വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചതാണ്‌ സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്‌.

നിയമം ലംഘിക്കുന്നവര്‍ക്ക്‌ പിഴ ശിക്ഷ ലഭിക്കും. എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്ന വിദേശികള്‍ക്ക്‌ നാടുകടത്തല്‍ അടക്കമുള്ള ശിക്ഷകളുമുണ്ടാകും.

അപകടങ്ങളില്‍ ഏറെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമാണ്‌ സംഭവിക്കുന്നതെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :