കുവൈറ്റില്‍ വിരലടയാള പരിശോധന

കുവൈത്ത്‌ സിറ്റി| WEBDUNIA| Last Modified ബുധന്‍, 4 ജൂലൈ 2007 (15:56 IST)

കുവൈറ്റ്‌ വിമാനത്താവളത്തില്‍ വിരലടയാളം പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറെടുക്കുന്നു. വ്യാജ പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ രാജ്യത്ത്‌ എത്തുന്നവരെ കൈയോടെ പിടികൂടുക എന്നതാണ്‌ ഇതിന്‍റെ പ്രധാന ലക്‍ഷ്യം.

ഇതിനായി അധികൃതരുടെ അനുവാദം ലഭ്യമാകുന്ന മുറയ്ക്ക്‌ ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കുമെന്ന്‌ സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്‌.

കുവൈറ്റില്‍ നിന്നു തന്നെ നിരവധി കുറ്റങ്ങള്‍ക്ക്‌ നാടുകടത്തപ്പെട്ടവരും വ്യാജ പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ കുവൈറ്റില്‍ തിരിച്ചെത്തുന്നുണ്ടെന്ന്‌ അധികൃതര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇതും വിരലടയാളം പരിശോധിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച മുഖ്യ ഘടകങ്ങളിലൊന്നാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :