എമിറേറ്റ്‌സ് വിമാനം കോഴിക്കോട്ടേക്ക്

അബുദാബി| WEBDUNIA| Last Modified ശനി, 26 ഏപ്രില്‍ 2008 (15:09 IST)

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂലൈ ഒന്നു മുതലാണ് ഈ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

ഇതോടെ കോഴിക്കോട് എമിറേറ്റ്‌സിന്‍റെ വിമാനം എത്തുന്ന ഇന്ത്യയിലെ പത്താമത്തെ നഗരമായി മാറും. കേരളത്തില്‍ തന്നെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ എമിറേറ്റ്‌സ് എയര്‍ലൈനിന്‍റെ വിമാന സര്‍വീസ് ഉണ്ട്.

ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ ആറ് വിമാന സര്‍വീസുകളാണ് ഉണ്ടാവുക. ഇതിനായി ബോയിംഗ് 777-200, എയര്‍ബസ് എ 330-200 വിമാനങ്ങളാണ് ഉപയോഗിക്കുക. മൊത്തം ആഴ്ചയില്‍ മൊത്തം 2,000 ലേറെ പേര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തിലൂടെ ദുബായില്‍ നിന്ന് കോഴിക്കോട്ട് എത്താനാവും. അതുപോലെ ആഴ്ചയില്‍ 100 ടണ്‍ വരെ ചരക്കുകളും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകാനും കഴിയും.

കേരളത്തിലെയും യു.എ.ഇ യിലെയും ജനങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാന സര്‍വീസ് കൂടുതല്‍ സഹായിക്കുമെന്ന് കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റ് സലീം ഒബൈദുള്ള പറഞ്ഞു.

1985 ലാണ് ദുബായ് സര്‍ക്കാര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആരംഭിച്ചത്. നിലവില്‍ 62 രാജ്യങ്ങളിലായി 100 ലേറെ സ്ഥലങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്ന ഈ കമ്പനിക്ക് 115 വിമാനങ്ങളുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :