യു‌എ‌ഇക്ക് വിദേശത്ത് തൊഴില്‍കേന്ദ്രങ്ങള്‍

അബുദാബി| WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2008 (12:19 IST)

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.

ജോലിക്ക് ആളെ എടുക്കുന്നത് സംബന്ധിച്ച് നിലവില്‍ ഉണ്ടാവുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനകെടുക്കാന്‍ യു.എ.ഇ തയ്യാറായത്. യു.എ.ഇ തൊഴില്‍ വകുപ്പ് മന്ത്രി ഡോ.അലി ബിന്‍ അബ്ദുള്ള അല്‍ കാ അബി പറഞ്ഞതാണിത്.

യു.എ.ഇ യിലേക്ക് തൊഴിലാളികള്‍ എത്തുന്ന പ്രധാന വിദേശ രാജ്യങ്ങളിലാവും ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുക. ഇത് സംബന്ധിച്ച് നേരത്തെ തന്നെ പല വിദേശ രാജ്യങ്ങളുമായും യു.എ,.ഇ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.

തൊഴിലാളികളെ യു.എ.ഇ യിലേക്ക് അയയ്ക്കുന്ന സമയത്ത് ഏജന്‍റുമാരുടെ അവിഹിത ഇടപെടലുകള്‍ ഒഴിവാക്കാനും ഇതോടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ യില്‍ എത്തുന്നതിനു മുമ്പ് തന്നെ തൊഴിലാളികള്‍ക്ക് അവരുടെ ജോലി സംബന്ധിച്ചും മറ്റു സേവന വേതന വ്യവസ്ഥകളെ കുറിച്ചും ഈ സംരംഭത്തിലൂടെ അറിയാന്‍ കഴിയും. ഇത് സംബന്ധിച്ച് എന്ത് സംശയങ്ങള്‍ക്കും തൊഴിലാളികളുടെ മാതൃഭാഷയില്‍ തന്നെ ഈ കേന്ദ്രങ്ങളില്‍ നിന്ന് മറുപടി ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :