മലേഷ്യയില്‍ വിസാ നിയന്ത്രണം

കുലാലമ്പൂര്‍| WEBDUNIA| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2008 (10:51 IST)

ഇന്ത്യയുള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ മലേഷ്യയിലേക്ക്‌ യാത്ര തിരിക്കും മുമ്പേ മലേഷ്യന്‍ ഹൈകമ്മീഷനില്‍ നിന്ന്‌ വിസാ സമ്പാദിച്ചിരിക്കണമെന്ന്‌ മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

വിസാ സംബന്ധിച്ച്‌ മലേഷ്യന്‍ സര്‍ക്കാര്‍ 2008 ജൂലൈ 30ന്‌ പുറത്തിറക്കിയ ഉത്തരവിലാണ്‌ പുതിയ നിര്‍ദ്ദേശമുള്ളത്‌. പുതിയ നിയന്ത്രണങ്ങള്‍ക്ക്‌ ആഗസ്റ്റ്‌ ഒന്നു മുതലാണ്‌ പ്രാബല്യം.

ഇനി മുതല്‍ മലേഷ്യയില്‍ ടൂറിസം സന്ദര്‍ശനത്തിന്‌ 14 ദിവസത്തെ അനുവാദമെ ഉണ്ടാകൂ. ഇത്തരം സന്ദര്‍ശകര്‍ക്ക്‌ മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മലേഷ്യയില്‍ പ്രാദേശിക സ്പോണ്‍സറും നിര്‍ബന്ധമാക്കി.

മലേഷ്യയിലെ കൃത്യമായ വിലാസം നല്‍കാത്തവരുടെ അപേക്ഷ റദ്ദാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :