മലയാളി കൗണ്‍സില്‍ സമ്മേളനം സിംഗപ്പൂരില്‍

WEBDUNIA| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2008 (11:08 IST)

കൊച്ചി: ലോക മലയാളി കൗണ്‍സിലിന്‍റെ ആറാം ആഗോള സമ്മേളനം വെള്ളിയാഴ്ച സിംഗപ്പൂര്‍ പ്രസിഡന്‍ര്‍ എസ്‌. ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന്‌ മലയാളികള്‍ സിംഗപ്പൂരിലെ ഓര്‍ക്കിഡ്‌ ക്‌ളബ്ബില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബന്‌ധിക്കും. മൂന്ന്‌ ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളിലെ ബിസിനസ്‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന്‌ ആഗോള തലത്തില്‍ മലയാളികള്‍ക്ക്‌ അവസരം ലഭിക്കും.

ലോക മലയാളി കൗണ്‍സിലിന്‍റെ സമ്മേളനത്തോട് അനുബന്‌ധിച്ചുള്ള ബിസിനസ്‌ ഫോറം സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്‌ ഇയോ ഉദ്ഘാടനം ചെയ്യും. കേരള വനം മന്ത്രി ബിനോയ്‌ വിശ്വം മുഖ്യാതിഥി ആയിരിക്കും. വിദേശ ഇന്ത്യക്കാര്‍ക്കുള്ള മികച്ച അവസരങ്ങളെക്കുറിച്ച്‌ മന്ത്രി പ്രഭാഷണം നടത്തും.

സിംഗപ്പൂരും കേരളവും തമ്മിലുള്ള വ്യാപാര ബന്‌ധനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ സമ്മേളനം സഹായമാകുമെന്ന്‌ ഗ്‌ളോബല്‍ മലയാളി കൗണ്‍സില്‍ ആഗോള ജനറല്‍ സെക്രട്ടറി എ. വി. അനൂപ്‌ പറഞ്ഞു.

മലയാളി യുവത്വത്തെ ലക്‍ഷ്യമിട്ട്‌ കേരള സംസ്കാരവും പൈതൃകവും ഉയര്‍ത്തികാട്ടുന്ന പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്‌. പ്രശസ്‌ത സിനിമാതാരം ശോഭന, പോപ്പ്‌ ഗായിക ഉഷാ ഉതുപ്പ്‌ എന്നിവരും പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :