പാസ്പോര്‍ട്ട്‌ തടയല്‍ നിരോധിച്ചു

കൂവൈറ്റ്‌| WEBDUNIA| Last Modified തിങ്കള്‍, 30 ജൂലൈ 2007 (15:27 IST)

തൊഴിലാളികളെ നിയമിക്കുമ്പോള്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്‌ പിടിച്ചുവയ്ക്കുന്നതിനെതിരെ കുവൈറ്റ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു.

കുവൈറ്റ്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷെയ്ക്ക്‌ സബാ അല്‍ ഖാലിദ്‌ അല്‍ സബായാണ്‌ ഈ സുപ്രധാന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

പുതിയ നിയമമനുസരിച്ച് തൊഴിലാളികളുടെ പാസ്പോര്‍ട്ട്‌ കമ്പനികള്‍ കസ്റ്റഡിയില്‍ വയ്ക്കുന്നത്‌ കുവൈറ്റില്‍ തീര്‍ത്തും നിരോധിച്ചിരിക്കുകയാണ്‌.

സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

കുവൈറ്റിലെ സ്വകാര്യ മേഖലയിലെ തൊഴിലാളി പീഡനങ്ങള്‍ക്ക്‌ അറുതി വരുത്തുന്നതിന്‍റെ ഭാഗമായാണ്‌ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :