ഖത്തറില്‍ ഭരണഘടനാ കോടതി

ദോഹ| WEBDUNIA|

മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാജ്യങ്ങളില്‍ ഒന്നായ ഖത്തറില്‍ പരമോന്നത ഭരണഘടനാ കോടതി ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലിഫാ അല്‍ത്താനി ഉത്തരവിട്ടു.

2008 ഒക്ടോബര്‍ മാസത്തില്‍ കോടതി നിലവില്‍വരുന്ന ഈ കോടതി ദോഹ പട്ടണത്തിലായിരിക്കും സ്ഥാപിക്കുക. ഈ കോടതിയുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ബജറ്റു തന്നെ വകയിരുത്തും എന്നും സൂചനയുണ്ട്.

ഇത് സംബന്ധിച്ച് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ കോടതി യാഥാര്‍ഥ്യമാവും. ഭരണഘടനാ കോടതി വ്യവസ്ഥാപിതമായ നിയാമക തത്ത്വസംഹിതകളുടെ ഭരണഘടനാപരമായ പരാമര്‍ശങ്ങളാണ് പരിശോധിക്കുക.

സുപ്രീംകോടതിക്ക് ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം ഉണ്ടാവും. ഈ ഉന്നതാധികാര കോടതിയില്‍ 6 അംഗങ്ങളാവും ഉണ്ടാവുക. കോടതിയുടെ പ്രസിഡന്‍റിനെ ഭരണാധികാരി നോമിനേറ്റ് ചെയ്യും. ഇദ്ദേഹത്തിന് മന്ത്രിയുടെ റാങ്കായിരിക്കും ഉണ്ടാവുക.

ഈ കോടതിയില്‍ അംഗങ്ങളുടെ ഭൂരിപക്ഷം മാനിച്ചാണ് വിധിയുണ്ടാവുക. തുല്യരീതിയില്‍ അംഗനില വരുമ്പോള്‍ പ്രസിഡന്‍റിന് കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി വിധി പ്രഖ്യാപിക്കാന്‍ കഴിയും.

ഈ ഉന്നതാധികാര കോടതി അംഗങ്ങളെയും അമീരി ഉത്തരവുപ്രകാരം കോടതി നിയമിക്കും. ഈ കോടതി അംഗങ്ങള്‍ക്ക് കുറഞ്ഞത് 40 വയസ്സെങ്കിലും ഉണ്ടായിരിക്കണം. ഇവര്‍ക്ക് ചുരുങ്ങിയത് 15 വര്‍ഷത്തെ പരിചയമെങ്കിലും ഉണ്ടാവണം എന്നതാണ് മറ്റൊരു വ്യവസ്ഥ.

അതുപോലെ കോടതി കൂടണമെങ്കില്‍ കുറഞ്ഞത് നാല് അംഗങ്ങളെങ്കിലും പങ്കെടുക്കണം എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. അതേ സമയം ഓരോ കേസ്സിനും പതിനായിരം റിയാല്‍ ഫീസ് വസൂലാക്കും എന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :