കോഴിക്കോട്ടേക്ക് ഖത്തര്‍ എയര്‍വേസ്

കോഴിക്കോട്| WEBDUNIA|

ഗള്‍ഫിലെ ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വേസ് കോഴിക്കോട്ടേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതലാണ് ഈ വിമാന സര്‍വീസ് ആരംഭിക്കുക. ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ വെളിപ്പെടുത്തിയതാണിത്.

ദിവസവും വെളുപ്പിന് ദോഹയില്‍ നിന്ന് തിരിക്കുന്ന ഈ വിമാനം അന്നേ ദിവസം രാവിലെ ആറ് മണിക്ക് കോഴിക്കോട്ടെത്തും. തിരിച്ച് ഏഴ് മണിക്ക് കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് വിമാനം തിരിച്ചുപോകും.

എയര്‍ബസ് എ 320 വിമാനമായിരിക്കും ഖത്തര്‍ എയര്‍വേസ് ഈ റൂട്ടില്‍ ഉപയോഗിക്കുക. ഈ വിമാനസര്‍വീസ് നിലവില്‍ വരുന്നതോടെ മലബാര്‍ മേഖലയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.

2007 ല്‍ ഖത്തര്‍ എയര്‍വേസ് ഇന്ത്യയിലെക്ക് മൂന്ന് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്.

കോഴിക്കോട്ടേക്കുള്ള വിമാന സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാന സര്‍വീസുകളുടെ എണ്ണം 58 ആയി ഉയരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :