കുവൈറ്റ്: വിസാനിയമത്തില്‍ അയവ്

കുവൈത്ത്‌ സിറ്റി| WEBDUNIA|

സന്ദര്‍ശക വീസ അടുത്തബന്ധുക്കള്‍ക്കു മാത്രമെന്ന കുവൈറ്റിലെ നിയമം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്‌.

കുവൈറ്റിലെ പുതിയ നിയമം അനുസരിച്ച്‌ ഇനി മുതല്‍ നിശ്ചിത ശമ്പളപരിധിയുള്ളവര്‍ക്ക്‌ ആര്‍ക്കുവേണ്ടിയും സന്ദര്‍ശക വീസ എടുക്കാന്‍ കഴിയും.

കുവൈറ്റില്‍ ജോലിയുള്ളവരുടെ അടുത്ത ബന്ധക്കള്‍ എന്ന നിലയ്ക്ക്‌ ഭാര്യ, മക്കള്‍, അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ക്കു വേണ്ടി മാത്രമേ സന്ദര്‍ശക വീസയെടുക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിയമം.

പുതിയ നിയം അനുസരിച്ച്‌ അവിദഗ്‌ധ തൊഴിലാളികള്‍ക്കും സന്ദര്‍ശക വിസ നല്‍കും. അതിനൊപ്പം ഈ വീസ പിന്നീട്‌ ആശ്രിതവീസയിലേക്ക്‌ മാറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കും.

ഒരു മാസത്തേക്കുള്ള സന്ദര്‍ശക വീസ മൂന്നുമാസത്തേക്ക്‌ ദീര്‍ഘിപ്പിക്കുന്നതിനും കുവൈറ്റ് സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :