ഓണവുമായി കനേഡിയന്‍ മലയാളി

ജയ്സണ്‍ മാത്യു മുണ്ടയ്ക്കല്‍, കാനഡ

PROPRO
കാനഡയിലെ ഏറ്റവും വലിയ ഓണം എന്‍ കൊട്ടിഘോഷിക്കപ്പെടുന്ന കനേഡിയന്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണം സെപ്തംബര്‍ 13 ശനിയാഴ്ച 4 മണി മുതല്‍ മിസ്സിസ്സാഗാ ഗ്ലെന്‍ഫോറസ്റ്റ് സെക്കന്‍ഡറി സ്കൂളില്‍ (3575 ഫീല്‍ഡ് ഗേറ്റ് ഡോ.മിസ്സിസാഗ) വച്ച് നടക്കും. ഈ വര്‍ഷം 2000 പേര്‍ക്ക് ഇലയിട്ട് ഓണസദ്യ നടത്താനാണ് തയ്യാറെടുത്തിരിക്കുന്നതെന്ന് പ്രസിഡന്‍റ് ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.

എല്ലവരെയും പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഒരു വര്‍ഷം മുമ്പ് തന്നെ തീയതി നിശ്ചയിച്ച് അതിനുള്ള തയ്യാറെടുപ്പുകള്‍ ചെയ്തുവരികയാണ്. കാനഡയിലെ എല്ലാ പ്രമുഖ മലയാളി ബിസ്സിനസ്സുകാരെയും പങ്കാളികളാക്കിക്കൊണ്ട് ഏറ്റവും ചെറിയ നിരക്കിലാണ് ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. വെറും അഞ്ച് ഡോളറാണ് ടിക്കറ്റ് നിരക്ക്. കൊച്ചുകുട്ടികള്‍ക്ക് സൌജന്യവും.

എല്ലാ മലയാളി ഡാന്‍സ് സ്കൂളുകളും അവരുടെ ഏറ്റവും ഗുണമേന്മയുള്ള ഡാന്‍സ് ഇനങ്ങള്‍ നടത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഓണത്തില്‍ പ്രതിനിധാനം ചെയ്യും. കാനഡയിലെ മന്ത്രിമാരും എം.പി.പി മാരും ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും പനോരമ ഇന്ത്യയുടെയും സാന്നിദ്ധ്യ സഹകരണം ഈ വര്‍ഷം ഓണാഘോഷത്തിന് ഉണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു.

വിദേശാ സ്വദേശീ ചാനലുകള്‍ ഈ വര്‍ഷത്തെ ഓണാഘോഷം സം‌പ്രേക്ഷണം ചെയ്യുന്നതാണ്. ഏഷ്യാനെറ്റ് രണ്ട് എപ്പിസോഡുകളിലായി ഈ വര്‍ഷത്തെ ഓണം സം‌പ്രേക്ഷണം ചെയ്യുന്നുണ്ട്. കനേഡിയന്‍ മലയാളി അസോസിയേഷന്‍ ആരംഭിക്കുന്ന സി.എം.എ സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍റെ ദ്ഘാടനം ഓണാഘോഷത്തോട് അനുബന്ധിച്ച് നിര്‍വ്വഹിക്കപ്പെടും.

ഏറ്റവും നന്നായി കേരളീയ വേഷം ധരിച്ചുവരുന്ന പുരുഷനും സ്ത്രീക്കും ആ‍ണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഈ വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നതാണ്. കാനഡയിലെ മുഴുവന്‍ മലയാളികള്‍ക്കുമായി അഖില കാനഡ പ്രച്ഛന്ന വേഷ മത്സരം, അത്തപ്പൂക്കള മത്സരം, ചിത്രരചനാ മത്സരം എന്നിവ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കും. വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. നൂറുകണക്കിന് സമ്മാനങ്ങളാണ് ഡോര്‍പ്രൈസായിട്ട് ഇത്തവണ നല്‍കുന്നത്.

ഈ വര്‍ഷത്തെ ഓണത്തിനുള്ള ഇല സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കോക്കനട്ട് ഗ്രോവ് ഫുഡ്സിനു വേണ്ടി ടോമി കൊക്കാട്ട് ആണ്.

അഡ്മിറല്‍ ട്രാവത്സ്, ശ്രീലങ്കന്‍ എയര്‍വേസ്, ബോള്‍ഗാട്ടി ഡെക്കര്‍, ബി ആന്‍ഡ് ബി അലാറം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെറ്റ് എയര്‍വേസ്, കാസില്‍മോര്‍ ഫാര്‍മസി, എച്ച്.എല്‍.സി കൃഷ്ണമേനോന്‍, ഡീയൂള്‍ ലോ ഓഫീസ്, കാവേരി സൂപ്പര്‍ മാര്‍ക്കറ്റ്, മദ്രാസ് പാലസ്, ന്യൂ വെഞ്ച്വര്‍ റിയാലിറ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ്, സെന്‍‌റം മോര്‍ട്ട്‌ഗേജ് തുടങ്ങിയവരോടൊപ്പം വലിയൊരു നിരയാണ് ഈ വര്‍ഷം ഓണാഘോഷത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പിന് രംഗത്തെത്തിയിരിക്കുന്നത്.

ആറു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എന്‍റര്‍ടെയ്ന്‍‌മെന്‍റ് പ്രോഗ്രാമില്‍ ഡാന്‍സുകള്‍, ചെണ്ടമേളം, കോമഡി ഷോകള്‍, സ്കിറ്റ്, ഗാനമേള, കളരിപ്പയറ്റ്, പുലികളി, വില്ലടിച്ചാന്‍‌പാട്ട്, കോലുകളി, തിരുവാതിര, കഥാപ്രസംഗം, വള്ളം‌കളി, പ്രദക്ഷിണം തുടങ്ങിയ ഒട്ടേറെ പുതുമയാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍റര്‍ടെയ്ന്‍‌മെന്‍റ് കണ്‍‌വീനര്‍മാരായ തോമസ് തോമസ്, മോഹന്‍ അരിയത്ത് എന്നിവര്‍ അറിയിച്ചു.

സി.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം സി.എം.എ ചെണ്ടമേളം, സി.എം.എ ബീറ്റ്സ്, സി.എം.എ സാഹിത്യവേദി, സി.എം.എ പെര്‍ഫോമേഴ്സ് ക്ലബ് (നടനവേദി), സി.എം.എ കലാവേദി എന്നിവരും ചേര്‍ന്ന് 150 പേരുടെ ഒരു മെഗാ കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കനേഡിയന്‍ മലയാളി അസോസിയേഷന്‍റെ വെബ്സൈറ്റ് www.canadianmalayalee.org സന്ദര്‍ശിക്കുക.
ടൊറന്‍റോ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :