ഇന്ത്യാക്കാര്‍ക്ക്‌ ഒമാനില്‍ പൊതുമാപ്പ്‌

ഒമാന്‍| WEBDUNIA|

വിസാ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കഴിയുന്ന 5000 ഓളം ഇന്ത്യക്കാരെ രാജ്യം വിടാന്‍ ഒമാന്‍ അനുവധിച്ചു.

അധിക സമയം കഴിഞ്ഞവര്‍ക്ക്‌ പിഴയടയ്ക്കാതെ തന്നെ നാട്ടിലേക്ക്‌ പോകാനായി വേണ്ട നടപടികള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്‌. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ നാട്ടിലേക്ക്‌ പോകാനായി വേണ്ട നടപടികള്‍ക്ക്‌ ഇന്ത്യന്‍ എംബസിയെ സമീപിക്കാമെന്ന്‌ ഇന്ത്യന്‍ സ്ഥാനപതി അശോക്‌ കുമാര്‍ അറിയിച്ചിട്ടുണ്ട്‌.

അനധികൃതമായി 5059 ഇന്ത്യക്കാര്‍ ഒമാനില്‍ കഴിയുന്നുണ്ടെന്നാണ്‌ ഔദ്യോഗിക കണക്ക്‌. മാപ്പ്‌ നല്‍കുന്ന രീതി ഗള്‍ഫ്‌ നാടുകളില്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ കൂട്ടമായി ഒരു പൊതുമാപ്പ്‌ നല്‍കുന്നത്‌ ഇതാദ്യമാണ്‌.

റംസാന്‍ സമയത്ത്‌ ഇന്ത്യക്കാര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കിയതിന്‌ ഒമാന്‍ രാജാവിനോട്‌ ഇന്ത്യന്‍ സ്ഥാനപതി നന്ദി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :