ഇംഗ്ലണ്ട്‌: വിസയ്ക്ക്‌ വിരലടയാളം വേണം

ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2007 (17:49 IST)

ഇന്ത്യയില്‍ നിന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ വിസ അപേക്ഷിക്കുന്നവരുടെ കൈവിരലടയാളം വേണമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതനുസരിച്ച്‌ അപേക്ഷകരുടെ വിരലടയാളം നല്‍കണമെന്ന്‌ ചെന്നൈയിലെ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ അറിയിച്ചു.

ഡിസംബര്‍ പന്ത്രണ്ടാം തീയതി മുതലാണ്‌ വിരലടയാളം എടുത്തു തുടങ്ങുന്നതെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പറഞ്ഞു.

ഇതിനുള്ള സംവിധാനം വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ്‌ നടത്തുന്ന വിസ അപേക്ഷാകേന്ദ്രങ്ങളില്‍ ഒരുക്കിവരികയാണ്‌. ഇതുകാരണം ഏഴുമുതല്‍ 11വരെ വിസ അപേക്ഷാകേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കില്ല.

അതേസമയം പാസ്‌പോര്‍ട്ട്‌ സ്വീകരിക്കുന്നതിനായി ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഓഫീസ്‌ ഏഴിനും 10നും രാവിലെ 9 മണി മുതല്‍ മുതല്‍ 2 മണി വരെ തുറന്നിരിക്കുന്നതായിരിക്കും.

അതുപോലെ ഡിസംബര്‍ 12 മുതല്‍ അപേക്ഷകരുടെ ഡിജിറ്റല്‍ ഫോട്ടോഗ്രാഫും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. വിസ അപേക്ഷാകേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനവും തയ്യാറാവും. ഈ സംവിധാനങ്ങള്‍ കൂടി തുടങ്ങുമ്പോള്‍ ദീര്‍ഘകാല വിസ നല്‍കാന്‍ വീണ്ടും സാഹചര്യമുണ്ടായേക്കുമെന്നും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :