ഐ എസില്‍ ഒരു മലയാളി എന്തൊക്കെ ചെയ്യും? ഇതൊന്ന് കണ്ടുനോക്കൂ...

ഐ എസില്‍ മലയാളി, ഇനി എന്തൊക്കെ നടക്കുമോ ആവോ? !

ഐ എസ്, ട്രോള്‍, കേരളം, സിനിമ, ട്രോള്‍ മലയാളം, ഭീകരര്‍, മലയാളി IS, Troll, Kerala, Film, Malayali, ISIS, Terrorism, Sarcasm
aparna shaji| Last Updated: വെള്ളി, 15 ജൂലൈ 2016 (19:38 IST)
കുറച്ചു ദിവസങ്ങളായി ഭയവും ആശങ്കയുമാണ് മലയാളികളുടെ ഇടയില്‍. മലയാളികള്‍ കൂട്ടത്തോടെ ഐ എസില്‍ ചേരുന്നു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകളാണ് ഇതിനു കാരണം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ട് ദിവസം നാലായി.


എന്നാല്‍ ഇതുവരെ ഒരു കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്തിനാണിവര്‍ ഐ എസില്‍ ചേര്‍ന്നത് എന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

ഓരോ ദിവസം കഴിയുംതോറും വാര്‍ത്തകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. അതിനനുസരിച്ച് ട്രോളുകളും. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തെവരെ ട്രോളുന്നുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ആര്‍മി രക്ഷയ്ക്കുണ്ട് എന്ന ധൈര്യത്തില്‍ തന്നെയാണ്.


മലയാളികളുടെ സ്വഭാവത്തെയും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. ഐ എസില്‍ ചേര്‍ന്ന മലയാളി ഭീകരവാദി, തലവന്റെ ഭാര്യയെ അടിച്ചുകൊണ്ട് പോയി എന്ന ട്രോള്‍ ആയിരുന്നു ഏറ്റവും ഹിറ്റ്.

ഈ പോകുന്നവര്‍ ഐ എസില്‍ ചേരുമ്പോള്‍ ഇന്ത്യയെ മാത്രമല്ല ബാധിക്കുന്നത്. അവര് ലോകത്തിന് തന്നെ നാശം സൃഷ്ടിക്കും. നമ്മുടെ കാര്യം മാത്രമല്ല ലോകത്താകമാനം ഉണ്ടാകാനിടയുള്ള ഭവിഷ്യത്ത് ഓര്‍ത്ത് ഇവരെ ഇന്ത്യന്‍ ജയിലിലിട്ട് വധശിക്ഷ നടപ്പിലാക്കുകയോ ആജീവനാന്തം ജയിലില്‍ തന്നെ പിടിച്ചിടുകയോ ചെയ്യണം തുടങ്ങിയ അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയ വഴി കാണാന്‍ സാധിക്കുന്നത്.

മലയാളികള്‍ക്ക് ഐ എസില്‍ ചെയ്യാനുള്ളതെന്ത് എന്ന കാര്യത്തില്‍ ആര്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.


ലോകത്ത് തങ്ങളുടെ ആധിപത്യം ഐഎസ് ഉറപ്പിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മനഃസമാധാനമാണ്. സുരക്ഷയും സാഹോദര്യവുമാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :