ജി സുധാകരന്റെ അവസാനത്തെ ‘കമ്പി‘ മുഖ്യമന്ത്രിക്കൊരു ‘പാര‘

ആലപ്പുഴ| WEBDUNIA|
PRO
കമ്പിത്തപാല്‍ എന്ന ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കുന്ന ദിനമായിരുന്നു ഇന്നലെ. ഇന്നലെ വൈകുന്നേരത്തോടെ ആലപ്പുഴയില്‍ നിന്നും തലസ്ഥാനത്തേക്ക് മുഖ്യമന്ത്രിക്ക് ഇനി അതേനാണയത്തില്‍ മറുപടി കൊടുക്കാനാവാത്ത ഒരു ‘കമ്പിപാര ‘ചെന്നു.

'സ്വന്തം പാര്‍ട്ടിയുടേയും സംസ്‌ഥാനത്തിന്റെയും നന്മയ്‌ക്കായി സ്‌ഥാനം രാജി വെയ്‌ക്കണം.' ഇന്ത്യയില്‍ ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അയയ്‌ക്കപ്പെട്ട ഒരു കമ്പി സന്ദേശം ഇങ്ങിനെയായിരുന്നു.

സെക്രട്ടറിയേറ്റ്‌ വിലാസമാക്കി മുഖ്യമന്ത്രിക്ക് ഇതയച്ചതാകട്ടെ പ്രതിപക്ഷത്തെ ജി സുധാകരന്‍ എംഎല്‍എയും.ഈ സന്ദേശം മുഖ്യമന്ത്രി സ്വീകരിച്ചാലും ഇല്ലെങ്കിലും മറുപടിയായി കമ്പി സന്ദേശം അയയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞേക്കില്ല. കാരണം ഇന്നു മുതല്‍ കമ്പിയില്ലാ കമ്പിയില്ലാതാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :