സമ്മര്‍ദ്ദമകറ്റാന്‍ ആലിംഗനം

IFMIFM
എപ്പോഴും ചുംബിച്ചും, ആലിംഗനം ചെയ്തും ഇരിക്കുന്ന കമിതാക്കളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാനുള്ള സാദ്ധ്യത കുറവാണ്. വിവാഹിതരാണെങ്കില്‍ വിശേഷിച്ചും.

വിവാഹിതരും അല്ലാത്തവരുമായ 51 ജര്‍മ്മന്‍ ജോഡികളെ അടിസ്ഥാനമാക്കി നടന്ന പഠനമാണ് ഈ കണ്ടെത്തലിന് ആധാരം. ശാരീരികമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജോഡികള്‍ താരതമ്യേന സമ്മര്‍ദ്ദത്തില്‍ നിന്നു മുക്തരാണെന്ന് പഠനം തെളിയിക്കുന്നു.

സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ശരീരം കൂടുതല്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദമുണ്ടാകാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജോലി സംബന്ധമായ സംഘര്‍ഷം ഉള്ളവരില്‍, ശാരീരികമായി പങ്കാളിയുമായി അടുത്തു പെരുമാറുമ്പോള്‍ കാര്യമായ വ്യത്യാസം ഉണ്ടാകുന്നതായാണ് വെളിപ്പെട്ടത്.

അടുത്തു പെരുമാറുകയും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുമ്പോള്‍ ശരീരം കുറച്ചുമാത്രം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദം കുറയുന്നതിന് കാരണമത്രേ. ഹോര്‍മ്മോണ്‍ അളവ് സന്തുലിതമാക്കി നിര്‍ത്താന്‍ അടുപ്പത്തിനു കഴിയും എന്ന് പഠനം തെളിയുക്കുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :