ലജ്ജയോ...സിറാനോസ്യൂട്ട് ധരിക്കൂ

പ്രണയം
IFMIFM
പ്രിയപ്പെട്ടവളോട് പ്രണയത്തേക്കുറിച്ച് പറയാന്‍ ആശങ്കയുണ്ടോ. വിഷമിക്കണ്ട. ഇത്തരക്കാരുടെ രക്ഷക്കാണ് ആത്മവിശ്വാസം തരുന്ന സിറാനോസ്യൂട്ട്.

ലജ്ജ കാരണം വീര്‍പ്പുമുട്ടുന്ന പുരുഷന് ആവശ്യത്തിന് ആത്മവിശ്വാസവും, ധൈര്യവും നല്‍കാന്‍ ഈ സ്യൂട്ട് ഉപകരിക്കുമെന്നാണ് അതു രൂപകല്‍പ്പന ചെയ്തിരിക്കുന്ന യൂജീന്‍ ആന്‍ എന്ന അമേരിക്കക്കാരി പറയുന്നത്. മനസ്സില്‍ മറഞ്ഞിരിക്കുന്ന ശരിയായ വികാരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഈ സ്യൂട്ടിനു കഴിയുമത്രേ.

WEBDUNIA|
തന്‍റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയോട് തുറന്നു സംസാരിക്കാനുള്ള ധൈര്യം ലഭിച്ചാല്‍ പിന്നെ എന്താണു പേടിക്കാനുള്ളത്. സ്യൂട്ടിന്‍റെ കൈകളിലും നെഞ്ചിലുമുള്ള സെന്‍സറുകളാണ് ഇത്തരത്തില്‍ ധരിച്ചിരിക്കുന്ന ആളിന്‍റെ വികാര വിചാരങ്ങള്‍ നിയന്ത്രിക്കുക എന്നും ആന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :