പ്രണയിനി ഇന്ത്യയില്‍ നിന്ന് ?

പ്രണയിനി ഇന്ത്യയില്‍ നിന്ന് ?
IFMIFM
പ്രണയിനിയെ വേണമെന്ന് ആവശ്യപ്പെട്ട് നെറ്റില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക അത്ര അസാധാരണമല്ല എന്നാല്‍ ഇന്ത്യയില്‍ നിന്ന് പ്രണയിനിയെ കണ്ടെത്താന്‍ വേണ്ടി നെറ്റില്‍ പരസ്യങ്ങള്‍ നിറഞ്ഞാലോ?

യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ പങ്കാളിക്കു വേണ്ടി നെറ്റില്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ് എന്നതാണ് വാസ്തവം. ഇന്ത്യന്‍ സ്ത്രീകളുടെ അല്‍പ്പം ഇരുണ്ട ചര്‍മ്മവും ജീവിത മൂല്യങ്ങളും തലമുടിയുടെ പ്രത്യേകതയുമൊക്കെ അവരെ കൂടുതല്‍ ആകര്‍ഷകത്വം ഉള്ളവരാക്കി മാറ്റുന്നുവെന്നാണ് ഈ യുവാക്കള്‍ പറയുന്നത്.

ഇന്ത്യന്‍ സ്ത്രീയുടെ വ്യക്തിത്വത്തില്‍ പ്രഘോഷിപ്പിക്കപ്പെടുന്ന ശാലിനതയും വ്യക്തിത്വവും ജീവിത മൂല്യങ്ങളും ഒക്കെയാണ് ഇവരെ ആകര്‍ഷിക്കുന്നത്. സ്വാഭാവികതയുള്ള ഒരു ഇന്ത്യന്‍ സ്ത്രീയാണ് ഇത്തരക്കാരുടെ സ്വപ്നങ്ങളില്‍ നിറയുന്ന ഭാര്യയും പ്രണയിനിയും ഒക്കെ. യൂറോപ്യന്‍ രാജ്യങ്ങളിലില്ലാത്ത കുടുംബ ഭദ്രതയും ജീവിത മൂല്യങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നതും മറ്റൊരു കാരണം.

WEBDUNIA|
പരസ്യങ്ങള്‍ക്കൊപ്പം കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നതില്‍ പാശ്ചാത്യ രാജ്യങ്ങളിലെ മൂല്യത്തകര്‍ച്ചയുമുണ്ട്. സാംസ്കാരിക താത്പര്യങ്ങള്‍ ഈ ഇഷ്ടത്തിനു പിന്നിലുണ്ടെന്നത് വാസ്തവം. ഇന്ത്യയില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന മൂല്യങ്ങള്‍ തേടിയാണ് ഇവരെത്തുന്നതെന്നത് മറ്റൊരു രസകരമായ വാസ്തവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :