ആഗ്രഹിക്കുന്ന പെണ്ണിനെ കിട്ടിയില്ലെങ്കില്‍ മദ്യപാനത്തിലേക്ക് തിരിയുന്ന പുരുഷന്മാരെ നമ്മള് ആവോളം കണ്ടിട്ടുണ്ട്. എന്നാല്‍ ആഗ്രഹിച്ച് ചെക്കനെ കിട്ടാന്‍ പെണ്ണ് മദ്യപാനം തുടങ്ങിയാലൊ?
സുരപാനം പുരുഷനെ ആകര്‍ഷിക്കുമെന്ന് കരുതുന്ന ഒരു പെണ് തലമുറ പാശ്ചാത്യ നാടുകളില്‍ വളര്ന്നുവരികയാണത്രെ! ഒരു ഓസ്ട്രേലിയന്‍ ഏജന്‍സി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ലയോള മെയ്മോണ്ട് യൂണിവേഴ്സിറ്റിയിലെയും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലേയും 3600 വിദ്യാര്‍ത്ഥികളിലാണ് സര്‍വെ നടത്തിയത്.
പഠന വിധേയരാക്കിയവരില്‍ 71 ശതമാനം പെണ്‍കുട്ടികളും കൂട്ടുകാരന്റെ സ്നേഹം പിടിച്ചു പറ്റാനായി മദ്യപാനം നടത്തുന്നവരാണ്.
ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ് വിവിധ മദ്യ ബ്രാന്‍ഡുകളെക്കുറിച്ച് അറിവുള്ളതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം
ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ് വിവിധ മദ്യ ബ്രാന്‍ഡുകളെക്കുറിച്ച് അറിവുള്ളതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം. പെണ്‍കുട്ടികളുടെ മദ്യപാനം ഒരു പാശ്ചാത്യ രീതിയായി മാറിയതായി സര്‍വേനടത്തിയ ഓസ്ട്രേലിയന്‍ നാഷണല്‍ കൌണ്‍സില്‍ ഓണ്‍ ഡ്രഗ്സ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ജിനൊ വമ്പാക്ക പറയുന്നു. കഴിഞ്ഞ ദശകത്തിലാണ് ഇത് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളിലെ മദ്യപാനം പുരുഷന്മാര് ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വെയില്‍ കണ്ടെത്തി. അമിതമായ മദ്യപാനവും ലൈംഗികാര്‍ഷണവും ഭാവപ്രകടനങ്ങളുമാണ് പുരുഷനെ ആകര്‍ഷിക്കുന്നതെന്ന് കരുതുന്നവരാണ് അധികം സ്ത്രീകളും. ഒരു വേദിയില്‍ അഞ്ച് പ്രാവ്ശ്യമെങ്കിലും മദ്യപിക്കുന്ന സ്ത്രീകളെയാണ് പുരുഷന്മാര് സുഹൃത്തുക്കളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്ന് 26 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ കരുതുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഏതായാലും ഇന്ത്യയില്‍ ഇത്തരമൊരു പ്രവണത അധികം വേരൂന്നിയിട്ടില്ലെന്നതില് നമുക്ക് ആശ്വസിക്കാം!