പെണ്ണിനിഷ്ടം പരുക്കന്‍ മുഖം !

IFMIFM
മുഖത്തെ വടുക്കളും പാടുകളുമൊക്കെ ഏതുവിധേനയും മാറ്റിയെടുത്ത് ചോക്‍ലേറ്റ് സുന്ദരന്മാരാകാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ. സ്ത്രീകള്‍ക്കിഷ്ടം മുഖത്ത് അല്‍പ്പം കലകളൊക്കെയുള്ള പരുക്കന്‍ മുഖമാണത്രേ.

ലിവര്‍പൂള്‍, സ്റ്റിര്‍ലിംഗ് സര്‍വ്വകലാശാലകള്‍ നടത്തിയ പഠനങ്ങളാണ് ഇത്തരമൊരു കണ്ടെത്തലുകള്‍ നടത്തിയത്. എന്തുകൊണ്ടാണ് ഇത്തരമൊരു തലതിരിഞ്ഞ ചിന്താഗതി സ്ത്രീകള്‍ക്ക് എന്നതിന് ഉത്തരമില്ല. വടുക്കളോ, കലകളോ, അപകടത്തിന്‍റെയോ അക്രമത്തിന്‍റെയോ സൂചന നല്‍കുന്നതുകൊണ്ട്, ആ പുരുഷന്‍ ധീരനാണെന്ന തോന്നല്‍ സ്ത്രീയില്‍ ഉണ്ടാകുന്നതാകാം കാരണം.

വാസ്തവത്തില്‍ അത്ര മാരകമായ കലകള്‍ അല്ലെങ്കിലും കാഴ്ചയില്‍ അബോധ മനസ്സില്‍ അത്തരമൊരു ചിന്താഗതി ഉണ്ടാകുകയും ബോധപൂര്‍വ്വമല്ലാത്തൊരു ഇഷ്ടം ഉടലെടുക്കുകയും ചെയ്യുന്നതാകാം. പഠനത്തില്‍ 220ഓളം സ്ത്രീകളോട് നിരവധി ചിത്രങ്ങള്‍ കാട്ടിയിട്ട് ആകര്‍ഷകമായവ തെരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ സ്ത്രീകളും വടുക്കളുള്ള മുഖമാണത്രേ തെരഞ്ഞെടുത്തത്.

WEBDUNIA|
എന്താ‍യാലും വടുക്കള്‍ വ്യക്തിയുടെ സാമൂഹിക മൂല്യം കൂട്ടുമെന്ന് തെളിയിക്കുന്ന ആദ്യ പഠനമാണ് ഇത്. പുരുഷന്‍ ധൈര്യശാലിയാണെന്ന തോന്നല്‍, ഒരു പക്ഷേ സ്ത്രീയില്‍ അന്തര്‍ലീനമായ ആശ്രയ ബോധത്തെ വിളിച്ചുണര്‍ത്തുന്നതു തന്നെയാകാം കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :