പുരുഷനെ വിരല്‍ത്തുമ്പില്‍ നിര്‍ത്താന്‍

IFMIFM
ദാമ്പത്യത്തില്‍ പ്രണയം അസ്തമിക്കുന്നത് നിത്യജീവിതത്തിലെ ദുരിതങ്ങളും പ്രാരാബ്ധങ്ങളും തലയിലേറ്റുമ്പോഴാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ സാഹചര്യം എങ്ങനെ നേരിടണമെന്ന് അറിയാവുന്നവര്‍ ചുരുക്കം.

ജോലികള്‍ അല്‍പ്പം ഭാരിച്ചതാകട്ടെ. വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമോഴും എല്ലാം ആകര്‍ഷകമായ വേഷങ്ങള്‍ ധരിക്കൂ. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട റീ എജ്യൂക്കേഷന്‍ ഓഫ് ദ ഫീമേല്‍ എന്ന എന്ന ബുക്കിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ഡാന്‍റെ മൂറിന്‍റെ ആദ്യ പുസ്തകമാണ് റീ എജ്യൂക്കേഷന്‍ ഓഫ് ദ ഫീമേല്‍. ചൂടപ്പം പോലെയാണത്രേ പുസ്തകം അമേരിക്കയില്‍ വിറ്റഴിയുന്നത്. പുരുഷന്‍ ഒന്നും ആവശ്യപ്പെടില്ല. ഉത്തരവിടുക മാത്രമേയുള്ളു. പുസ്തകം പറയുന്നു.

പുരുഷനെ ആകര്‍ഷിക്കാന്‍ മെലിഞ്ഞു സുന്ദരിയായിരിക്കാനും മൂര്‍ ഉപദേശിക്കുന്നു. ന്യൂയോര്‍ക്കില്‍ കാണുന്നത് തടിച്ചു കുട്ടിയാന പോലെയുള്ള സ്ത്രീകളെയും പുരുഷന്മാരുമാണെന്നാണ് മൂറിന്‍റെ ആക്ഷേപം.

കമ്പ്യൂട്ടര്‍ എഞ്ചിനീയറായ 33കാരന്‍ മൂര്‍ തന്‍റെ യഥാര്‍ത്ഥ പ്രണയം ഇതുവരെ കണ്ടെത്തിയില്ലത്രേ. എന്നാല്‍ മുന്‍ കാമുകിയില്‍ 11 വയസ്സുകാരനായ ഒരു മകനുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ തെറ്റുകളും അപാകതകളും ചൂണ്ടിക്കാട്ടാനാണ് പുസ്തകമെന്നും മൂര്‍ പറയുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :