എന്നോട് ക്ഷമിക്കൂ...

PROPRD
എന്നോട് ക്ഷമിക്കൂ... സ്വതവേ ഈഗോ പിടിച്ച നിങ്ങള്‍ ബന്ധങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ക്ഷമാപണം എന്ന ഈ ആയുധം ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചില്ലറ തെറ്റുകള്‍ വരുത്തിയിട്ട് അങ്ങനെ ഒന്നു പറഞ്ഞു നോക്കൂ.

കടുത്ത ക്ഷോഭത്തിനും പിണക്കത്തിനും ഈ ചെറിയ വാക്കുകള്‍ പകരുന്ന തണുപ്പ് അനുഭവിച്ചറിയുക തന്നെ വേണം. യഥാര്‍ത്ഥമായി സംഭവിക്കുന്നു എങ്കില്‍ കൂടുതല്‍ നന്ന്. ബന്ധങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ഇത് ഉപകരിക്കും.

എന്നാല്‍ ഇതു കൊണ്ട് മാത്രം കാര്യങ്ങള്‍ തീരുന്നതല്ല. കുറ്റപ്പെടുത്തുന്നതിനു പകരം തെറ്റുകള്‍ മനസ്സിലാക്കാനും അതില്‍ ക്ഷമ ചോദിക്കാനും കഴിയണം. തെറ്റു പറ്റിയാല്‍ നിങ്ങളുടെ ഈഗോയെ ഒരു സൈഡിലേക്ക് മാറ്റാനും ക്ഷമ പറയാനും കഴിയണം.

തികച്ചും ആത്മാര്‍ത്ഥമായി നിങ്ങള്‍ ക്ഷമ പറയുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖത്ത് പുഞ്ചിരി തെളിയുക തന്നെ ചെയ്യും. അതിനു പുറമേ ബന്ധങ്ങളില്‍ നിങ്ങളുടെ പ്രണയാതുരമായ ചിത്രങ്ങള്‍ക്കും സന്തോഷം നന്നായി പകരാനാകും.

WEBDUNIA| Last Modified വ്യാഴം, 27 നവം‌ബര്‍ 2008 (17:40 IST)
നിങ്ങളുടെ റൊമാന്‍റിക് നിമിഷങ്ങളുടെ ചിത്രങ്ങള്‍ ബെഡ് റൂമിലെ അലങ്കാരങ്ങളാകട്ടെ. നിങ്ങളിലെ വസന്തകാലത്തിന്‍റെ ഓര്‍മ്മകള്‍ തന്നെയാണ്. പ്രണയത്തെ ഊഷ്മളമാക്കാന്‍ ഇത്തരം ചില പൊടിക്കൈകള്‍ കൂടി വേണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :