തക്ത് സച്ഖണ്ഡ് ശ്രീ അബാചല്‍നഗര്‍ സാഹിബ്

ഹര്‍ദീപ് കൌര്‍

WEBDUNIA|
തിര്‍ത്ഥാടനം പരമ്പരയിലൂ‍ടെ നാം ഇത്തവണ പോവുന്നത് നാന്ദെദിലെ തക്ത് സച്ഖണ്ഡ് ശ്രീ അബാചല്‍നഗര്‍ സാഹിബിലേക്കാണ്. സിഖ് മത വിശ്വാസികളുടെ അഞ്ച് തക്തുകളില്‍ (സിംഹാസനങ്ങള്‍) ഒന്നാണ് വിദേശ രാജ്യങ്ങളില്‍ പോലും പ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രം. ഫോട്ടോ ഗാലറി


പത്താമത്തെയും അവസാനത്തെയുമായ സിഖ് ഗുരു, ഗുരു ഗോബിന്ദ സിംഗ്, സഭ കൂടിയിരുന്നതും പ്രാര്‍ത്ഥന നടത്തിയിരുന്നതും ഇവിടെയാണെന്നാണ് വിശ്വാസം. ഗോബിന്ദ സിംഗ് തന്‍റെ കുതിരയായ ദില്‍‌ബാഗിനൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തിയതും നാന്ദെദില്‍ നിന്നാണെന്നാണ് കരുതുന്നത്.

ഗുരുഗോബിന്ദ് സിംഗ് ഇഹലോകവാസം വെടിഞ്ഞ സ്ഥലത്താണ് ഗുരുദ്വാര പണികഴിപ്പിച്ചിരിക്കുന്നത്. മഹാരാജ രഞ്ജിത് സിംഗ് പണികഴിപ്പിച്ച ഈ ഗുരുദ്വാര മാര്‍ബിള്‍ കല്ലുകളിലും സ്വര്‍ണ കവചങ്ങളാലും അലംകൃതമാണ്. അതിമനോഹരമായ ശില്‍പ്പവേലകളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് വന്നെത്താറുള്ളത്.

അമൃത്സറിലെ ലോക പ്രശസ്തമായ ഹര്‍മന്ദിര്‍ സാഹിബിന്‍റെ (സുവര്‍ണ ക്ഷേത്രം) മാതൃകയിലാണ് ഈ ഇരു നില മന്ദിരത്തിന്‍റെ ഉള്‍വശം പണികഴിപ്പിച്ചിരിക്കുന്നത്. അംഗിത സാഹിബ് എന്ന പേരില്‍ അറിയപ്പെടുന്ന അകത്തെ അറയുടെ ഭിത്തി സ്വര്‍ണത്താല്‍ പൊതിഞ്ഞിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :