തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും

ശ്രീനു എസ്| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (12:06 IST)
തൃശൂര്‍പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തില്‍ ദേശക്കാരാണ് കൊടിയേറ്റുന്നത്. അതേസമയം വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 17 മുതല്‍ 24വരെയുള്ള വെടിക്കെട്ടിനാണ് അനുമതിയുള്ളത്. കേന്ദ്ര എക്‌സ്‌പോസീവ് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ പരിശോധിക്കും.

45വയസിനു മുകളില്‍ പ്രായമുള്ളരില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുമാത്രമേ പ്രവേശനം ഉള്ളു. കൂടാതെ 45 വയസിനു താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഈമാസം 23നാണ് പൂരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :