കൊട്ടിയൂരില്‍ രേവതിആരാധന

കൊട്ടിയൂര്‍| WEBDUNIA|
കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ മൂന്നാമത്തെ ആരാധന രേവതി നാളായ 2007 ജൂണ്‍ 11ന്
നടക്കും. നെയ്യമൃതും പഞ്ചഗവ്യവും ഇളനീരും വിശിഷ്ട ഭോജ്യമാക്കിയ കൊട്ടിയൂര്‍ പെരുമാള്‍ അനുഗ്രഹ വര്‍ഷങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകും.

36 കുടം അഭിഷേകം, തീര്‍ത്ഥവും പ്രസാദവും കൊടുക്കല്‍, ഉഷഃപൂജ, സ്വര്‍ണ്ണ-വെള്ളിക്കുടം ഒപ്പിക്കല്‍, ഉച്ചശ്ശീവേലി, പന്തീരടിപ്പൂജ, അത്താഴപ്പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി. എന്നിവയാണ് തിങ്കളാഴ്ച്ചത്തെ പ്രധാന ചടങ്ങുകള്‍. തിങ്കളാഴ്ചയും അക്കരെ കൊട്ടിയൂരില്‍ വിശേഷ ചടങ്ങുകള്‍ ഇല്ല.

ഇളനീര്‍ ജലധാരയില്‍ മനം കുളിര്‍ത്ത ശൈവ സന്നിധിയില്‍ . 22ന് രാത്രി മുതല്‍ നിര്‍ത്തിവെച്ച ദൈനംദിന ചര്യകള്‍ തുടങ്ങി. ഇളനീരാട്ട ചടങ്ങുകള്‍ അവസാനിച്ച് മണിത്തറയും മുഖമണ്ഡപവും ശനിയാഴ്ച ഉച യ്ക്ക് ശുചീകരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ പൊന്നും ശീവേലിയും, ആരാധനാ സദ്യയുമുണ്ടാവും. സന്ധ്യയ്ക്ക് നവകം, കളഭം, പഞ്ചഗവ്യം, എന്നിവ സ്വയംഭൂവില്‍ അഭിഷേകംചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :