ഷിര്‍ദ്ദി സായി ബാബയുടെ 80 സമാധിദിനം

1918 ഒക്ടൊബര്‍ 15ന്‍ ഷിര്‍ദ്ദി സായി ബാബ സമാധിയായി

Shirdi Sai Baba
PROPRO
ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ ആശ്രയമായ ഷിര്‍ദ്ദി സായി ബാബ സമാധിയായിട്ട് ഇന്ന്എണ്‍പത് വര്‍ഷം തികയുന്നു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സന്യാസിയായി കാണുന്ന ആത്മീയ ഗുരുവും യോഗിയും ഫക്കീറും ഒക്കെയാണ് സായി ബാബ. ശിവന്‍റെയോ ദത്താത്രേയന്‍റെയോ അവതാരമായാണ് ഹിന്ദുക്കള്‍ ഷിര്‍ദ്ദി സായി ബാബയെ കാണുന്നത്. എന്നാല്‍ മുസ്ലീങ്ങള്‍ കബീറിന്‍റെ അവതാരമായിട്ടാണ് പരിഗണിക്കുന്നത്.

സായി ബാബ എന്നാല്‍ ദിവ്യനായ പിതാവ് എന്നാണ്. സായി എന്ന പേര്‍ഷ്യന്‍ പദവും ബാബ എന്ന ഇന്ത്യന്‍ പദവും ചേര്‍ന്നാണ് ഈ വാക്ക് ഉണ്ടായത്. സന്യാസിയച്ഛന്‍ എന്ന് വേണമെങ്കില്‍ മലയാളത്തില്‍ അര്‍ത്ഥം കല്‍‌പ്പിക്കാം.

സായിബാബയുടെ ജന്‍‌മസ്ഥലത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ പതിനാറു വയസ്സു വരെയുള്ള ജീവിതത്തെ കുറിച്ചോ ഒരറിവുമില്ല. ഹിന്ദു ഇസ്ലാം വിശ്വാസങ്ങളെ സമന്വയിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം ജീവിച്ചത് ഒരു പള്ളിക്കകത്താണ്. അദ്ദേഹത്തെ അടക്കം ചെയ്തത് ഒരു ഹിന്ദു ക്ഷേത്രത്തിലാണ്.

രണ്ട് ദര്‍ശനങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ദൈവമാണ് യജമാനന്‍ എന്നര്‍ത്ഥം വരുന്ന ‘അള്ളാ മാലിക്’ അത്തരത്തിലുള്ള ഒരു പ്രയോഗമാണ്.

അദ്ദേഹത്തിന്‍റെ തത്വ ശാസ്ത്രം അദ്വൈത വേദാന്തമായിരുന്നു. ഭക്തി, ഇസ്ലാം പ്രസ്ഥാനങ്ങളുടെ സത്ത അദ്ദേഹം സമന്വയിപ്പിച്ചു. സ്നേഹം, ക്ഷമ, ഔദാര്യം, ദയ, ആത്മശാന്തി, ദൈവത്തോടും ഗുരുവിനോടുമുള്ള ഭക്തി തുടങ്ങിയ സദാചാര സന്ദേശങ്ങളാണ് അദ്ദേഹം പ്രചരിപ്പിച്ചത്.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :