വ്രതങളില്‍ ഉത്തമം സ്കന്ദഷഷ്ഠി

ഇന്ന് തുലാമാസത്തിലെ ഷഷ്ഠി

muruka n
PROPRO
സ്കന്ദന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍.സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.

ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നാപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു.അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എലാവര്‍ക്കും കാണാനായി. അവര്‍ ഉച്ച്യ്ക്ക് വ്രതമവസാനിപ്പിച്ച് സന്തോഷചിത്തരായി ഭക്ഷണം കഴിച്ചു.

ജാതകത്തില്‍ ചൊവ്വ, ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ആ ദശാകാലത്തും ചൊവ്വാദേഷ ശാന്തിക്കുമായി സുബ്രഹ്മണ്യഭജനം നടത്തണം. ഇത്തരക്കാര്‍ ഷഷ്ഠിവ്രതമെടുക്കുന്നത് ഉത്തമമാണ്.

ആറ് ഷഷ്ഠിവ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദ ഷ്ഷ്ഠി ദിവസം അവസാനിപ്പിച്ച് ശ്രീ സുബ്രഹ്മണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു കൊല്ലം ഷഷ്ഠി അനുഷ്ടിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :