വിനായകരൂപങ്ങള്‍

PRO
ബാലാര്‍ക്കാരുണകാന്തിര്‍വാമേ
ബാലാം വഹന്നങ്കേ
ലസദിന്ദീവരഹസ്താം ഗൗരാംഗീം രത്ന ശോഭാഢ്യം
ദക്ഷേങ്കുശവരദാനം വാമേ പാശം പ പായസം പാത്രം
നീലാംശുകലസമാനഃ പീഠേ
പത്മാരുണോതിഷ്ഠന്‍
സങ്കടഹരണപായാത് സങ്കടപുഗാദ് ഗജാനനോ നിത്യം

(ഉദയസൂര്യന്‍റെ വര്‍ണ്ണം, മടിയില്‍ ഒരു പൈതല്‍, നാലുകൈകള്‍, അങ്കുശം, വരദം, പാശം, പായസപാത്രം, ചുവന്നതാമരയിലിരിക്കുന്നു)

വൈഷമ്യങ്ങള്‍ തീര്‍ക്കുന്നതിന്.

22 വിജയഗണപതി

പാശാങ്കുശ സ്വദന്താമ്രഫലവാനാഖുവാഹനഃ
വിᅯം നിഹന്തു ന സര്‍വ്വം രക്ത വര്‍ണ്ണോവിനായകഃ
(രക്തംവര്‍ണ്ണം, മൂഷികാസനം, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, മാങ്ങ, വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള യാത്രയിലാണ്)

വൈഷമ്യങ്ങളില്‍ നിന്നും രക്ഷനേടുന്നതിന്.

23 ഋണമോചക ഗണപതി

പാശാങ്കുശൗ ദന്തജമ്പു ദയാനഃസ്ഫാടികപ്രഭഃ
രക്താംശുകോ ഗണപതിര്‍മുദേ സ്യാദൃണമോചകഃ

(കടബാധ്യതകളൊഴിവാക്കുന്ന ഗണപതി, നാലുകൈകള്‍, പാശം, അങ്കുശം, ദന്തം, അത്തിപ്പഴം, സ്ഫടികനിറം)

കടങ്ങള്‍ ഒഴിവാക്കാന്‍.

24. ഉദ്ദണ്ഡ ഗണപതി

കല്‍ഹാരാംബുജ ബീജ പൂരക ഗദാ ദന്തേ ക്ഷുചാപ സുമം
ബിഭ്രാണോ മണികുംഭശാലികലശം പാശം
സൃണിം ചാബ്ജകം
ഗൗരാംഗ്യാ രുചിരാരവിന്ദകരയാ ദേവ്യാ സമാലിംഗിതഃ
ശോണാംഗഃ ശുഭമാതാനോതു ഭജതാ-
മുദ്ദണ്ഡ വിഘ്നേശ്വരഃ

(ചുവന്ന നിറം, താമര കൈയിലുള്ള ദേവി ഗണേശാങ്കസ്ഥയാണ്, പന്ത്രണ്ടുകൈകള്‍: കല്ഹാരം, താമര, മാതളം, ഗദ, ദന്തം, കരിമ്പ്, പുᅲം, രത്ന കുംഭം, കതിര്, പാശം, തോട്ടി, താമര)

വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന്.

25. സൃഷ്ടി ഗണപതി

പാശാങ്കശ സ്വദന്താമ്രഫലവാനാഖ്യ വാഹനഃ
വിഘനം നിഹന്തുന ശോണൃസൃഷ്ടിദക്ഷോ വിനായകഃ

(ചുവന്ന നിറം, മൂഷികവാഹനന്‍, സൃഷ്ടിപ്രധാനന്‍, നാലുകൈകള്‍: പാശം, അങ്കുശം, സ്വദന്തം, മാങ്ങ)

ദാമ്പത്യ - സന്താന സുഖം.

26. ദുര്‍ഗ്ഗാ ഗണപതി

തപ്തകാഞ്ചനസങ്കോശശ്ചാഷ്ടഹസ്തോ മഹത്തനുഃ
ദീപ്താങ്കുശം ശരം ചാക്ഷം ദന്തം ദക്ഷേവഹന്‍ കരൈഃ
വാമേ പാശം കാര്‍മുകം ചലതാം ജംബു ദധത്കരൈഃ
രക്താംശുകഃ സദാ ഭ്രയാദ്ദുര്‍ഗ്ഗാഗണപതിര്‍മുദെ

(വലിയ ദേഹം, ഉരുകുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം, ചുവന്ന വസ്ത്രം, എട്ട് കൈകള്‍, ജ്വലിക്കുന്ന അങ്കുശം, ശരം, അക്ഷമാല, ദന്തം, പാശം, കരിമ്പ്, കല്പലത, അത്തി)

ഫലം - ശത്രുക്കളില്‍ നിന്ന് രക്ഷ.

27. ഊര്‍ദ്ധ്വഗണപതി

കല്ഹാരശാലികമലേക്ഷുകചാപബാണ-
ദന്തപ്രരോഹഗദി കനകോജ്ജ്വലാങ്കഃ
ആലിംഗനോദ്യതകരോ ഹരിതാംഗയഷ്ട്യാഃ
ദേവ്യാ കരോതു ശുഭമൂര്‍ദ്ധ്വഗണാധിപോ മേ

(സ്വര്‍ണ്ണനിറം, ഹരിതവര്‍ണ്ണയായ ദേവീ, എട്ടുകൈകള്‍: ഒന്ന് ദേവിയെ ചുറ്റിയിരിക്കുന്നു,
കല്ഹാരപുഷ്പം, കതിര്, താമര, കരിമ്പ്, ബാണം, ദന്തം, ഗദ)

ഫലം - ദാമ്പത്യസൗഖ്യം.

28. ദ്വിമുഖ ഗണപതി

സ്വദന്ത പാശാങ്കുശ രത്നപാത്രം
കരൈര്‍ദധാനോ ഹരിനീലഗാത്രഃ
രക്താംശുകോ രത്നകിരീട മൗലി
ഭൂത്യൈ സദാ മേ ദ്വിമുഖോ ഗണേശഃ

(രണ്ടുമുഖം, പച്ചയും നീലയും കലര്‍ന്ന നിറം, രക്തവസ്ത്രം, രത്നകിരീടം, നാലുകൈകള്‍: സ്വദന്തം, പാശം, അങ്കുശം, രത്നപാത്രം)

വശ്യം.

29. നൃത്ത ഗണപതി

പാശാങ്കുശാപൂപകുഠാരദന്ത-
ചഞ്ചത്ക്കാരാക്ളുപ്തവരാംഗുലിയകാന്‍
പീതപ്രഭം കല്പതരോരധസ്ഥം
ഭജാമി നൃത്തോപപദം ഗണേശം

(മഞ്ഞനിറം, കല്പവൃക്ഷത്തിനടിയില്‍ നൃത്തം ചെയ്യുന്നു. നാലു കൈകള്‍: പാശം, അങ്കുശം, മഴു, ദന്തം, തുമ്പിക്കൈയില്‍ ഉണ്ണിയപ്പം)

പെട്ടെന്ന് നടക്കേണ്ടുന്ന കാര്യത്തിന്.

30. ത്രൃക്ഷരഗണപതി

ഗജേന്ദ്രവദനം സാക്ഷാച്ചലത്കര്‍ണ്ണസുചാമരം
ഹേമവര്‍ണ്ണം ചതുര്‍ബാഹും പാശാങ്കുശധരം വരം
സ്വദന്തം ദക്ഷിണേഹസ്തേ സവ്യേത്വാമ്രഫലം തഥാ
പുഷ്കരേ മോദകം ചൈവ ധാര യന്തമനുസ്മരേത്.

(സ്വര്‍ണ്ണനിറം, വലിയ ചെവി വീശുന്നു, നാലുകൈകള്‍: പാശം, അങ്കുശം, വരം, ദന്തം+മാങ്ങ, തുമ്പിക്കൈയില്‍ മോദകം)

വൈഷമ്യങ്ങളൊഴിക്കാന്‍.

31. ഏകദന്ത ഗണപതി

ലംബോദരം ശ്യാമതനും ഗണേശം
കുഠാരമക്ഷസ്രജമൂര്‍ദ്ധ്വഗാത്രം
സലഡ്ഡുകം ദന്തമധഃ കരാഭ്യാം
വാമേതരാഭ്യാം ച ദധാനമീഡേ

(കറുത്തനിറം, നിവര്‍ന്ന് നില്‍ക്കുന്നു, നാലുകൈകള്‍, മഴു, അക്ഷരമാല, ദന്തം, ലഡ്ഡു)

ഫലം - സര്‍വ്വാഭീഷ്ടസിദ്ധിയും മോക്ഷവും.

32. സിംഹ ഗണപതി

വീണാം കല്പലതാമരിം ച വരദം ദക്ഷേ
വിധത്തേ കരൈര്‍-
വാമേ താമരസം ച രത്ന കലശം
സന്മഞ്ജരീം ചാഭയം
ശുണ്ഡദണ്ഡലസന്മൃഗേന്ദ്ര വദനഃ
ശംഖേന്ദുഗൗരഃ ശുഭോ
ദിവ്യദ്രത്ന നിഭാംശുകോ ഗണപതിഃ
പായാദപായാത്സനഃ

(സിംഹമുഖവും തുമ്പിക്കൈയും നിലാവിന്‍റെ നിറം, എട്ടുകൈകള്‍: വീണ, കല്പലത, ചക്രം, വരം, താമര, രത്നകലശം, പൂക്കള്‍, അഭയം)

WEBDUNIA| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2010 (12:07 IST)
21 സങ്കടഹരഗണപതി

പ്രതാപസിദ്ധിക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :