വിനായകരൂപങ്ങള്‍

PRO
ബിഭ്രാണഃ ശുകബീജ പൂരകമിലന്മാണിക്യ കുഭാങ്കുശാന്‍
പാശം കല്പലതാം ച ഖഡ്ഗവിലസത്ജ്യോതിഃ സുധാനിര്‍ഝരഃ
ശ്യാമേനാത്ത സരോരുഹേണ സഹിതം ദേവീദ്വയം ചാന്തികേ
ഗൗരാം ഗോവരദാനഹസ്തസഹിതോ ലക്സ്മീഗണേശോണ്‍വാതാത്.

(സ്വര്‍ണ്ണവര്‍ണ്ണം, എട്ടു കൈകള്‍, തത്ത, മാതളം, മാണിക്യകുംഭം, അങ്കുശം, പാശം, കല്പലത, ഖ ഡ്ഗം, വരം. ഒരു കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. മാണിക്യകുംഭം തുമ്പിക്കൈയില്‍ കല്പിക്കുക. ലക്സ്മിക്ക് രണ്ടുകൈകള്‍. ഒരു കൈയില്‍ താമര.)

ഫലം - ഐശ്വര്യം.

12. മഹാഗണപതി

ഹസ്തീന്ദ്രാനന മിന്ദു ചൂഡമരുണച്ഛായം
ത്രിനേത്രം രസാ-
ദാശ്ളിഷ്ടം പ്രിയയാസപത്മ കരയാ
സ്വാങ്കസ്ഥയാസന്തതം
ബീജാപൂരഗദേക്ഷുകാര്‍മുകലസചക്രാബ്ജപാശോല്പല
വ്രീഹ്യഗ്രസ്വവിഷാണരത്ന ക ലശാന്‍ ഹസ്തൈര്‍വഹന്തം ഭജേ

(അരുണവര്‍ണ്ണം, ശിരസ്സില്‍ ചന്ദ്രക്കല, മൂന്നുകണ്ണുകള്‍, പത്തു കൈകളില്‍ മാതളം, ഗദ, കരിമ്പ്, ചക്രം, പാശം, നീലതാമര, കതിര്, മുറിഞ്ഞകൊമ്പ്, രത്നകലശം, ശേഷിച്ച കൈ ലക്സ്മിയെ ചുറ്റിയിരിക്കുന്നു. ലക്സ്മിയുടെ ഒരു കൈയില്‍ താമര)

ഫലം - സര്‍വ്വാഭീഷ്ടസിദ്ധിയും വിജയവും

13. ഏകാക്ഷര ഗണപതി

രക്തോ രക്തോംഗരാഗുങ്കുശകുസുമയുത
സ്തുന്ദിലച്ചന്ദ്രമൌലിഃ
രത്നൈര്‍യുക്ത സ്ത്രിഭിര്‍വാമനകരചരണോ
ബീജപൂരം ദയാനഃ
ഹസ്താഗ്രാക്ളുപ്തമ പാശാങ്കുശരദവരദോ
നാഗവക്ത്രോ ണ്‍ഹിഭൂഷോ
ദേവഃപത്മാസനസ്ഥോ ഭവതി
സുഖകരോ ഭൂതയേ വിഘ്നരാജഃ

(ചുവന്നനിറം, കുറിക്കൂട്ടുകളണിഞ്ഞിരിക്കുന്നു, ചുവന്ന വസ്ത്രം, ചന്ദ്രക്കല, ചെറിയ കൈകാലുകള്‍, നാലുകൈകള്‍: പാശം, അങ്കുശം, അഭയം വരദം, സര്‍പ്പഭൂഷീതനുമാണ്.

സര്‍വ്വാഭീഷ്ടസിദ്ധിയും വശ്യവും.

14. വരഗണപതി

സിന്ദൂരാഭമിഭാനനം ത്രിനയനം ഹസ്തേച പാശാങ്കു ശൗ
ബിഭ്രാണം മധു മത്കപാലമനിശം
സാധ്വിന്ദുമൗലിം ഭജേ
പുഷ്ട്യാശ്ശിഷ്ടതനും ധ്വജാഗ്രകരയോ പത്മോല്ലസ-
ദ്ധ്വസ്തയാ
തദ്യോന്യാഹിതപാണി മാത്തവ സുമത്പാത്രോല്ലസത് പുഷ്ക്കരം

(ചുവന്ന നിറം, മൂന്നു കണ്ണുകള്‍, ചന്ദ്രക്കല, നാലുകൈകള്‍: പാശം, അങ്കുശം, വരദം, മറുകൈ പുഷ്ടി ദേവിയെ ചുറ്റുന്നു. ദേവിയുടെ കൈയില്‍ കൊടി)

ഐശ്വര്യം ലഭിക്കുന്നതിന്.

15. ക്ഷിപ്ര പ്രസാദ ഗണപതി

ധൃതപാശാങ്കുശ കല്പലതാ സ്വദന്തശ്ഛ ബീജപൂരയുതഃ
ശശിശകല കലിത മൗലിസ്ത്രിലോചനോ ണ്‍രുണാശ്ഛ ഗജവദനഃ
ഭാസുരഭൂഷണ ദീപേ്താ ബൃഹദുദരഃ പത്മവിഷ്ടരോല്ലസിതഃ
വിഘ്നപയോധരപവനഃ കരധൃതകമലഃ സദാസ്തുമേ ഭൂത്യൈ

(അരുണവര്‍ണ്ണം, മൂന്നുകണ്ണുകള്‍, ചന്ദ്രക്കല, താമരയിതളിലിരിക്കുന്നു. നാലുകൈകള്‍, പാശം, അങ്കുശം, സ്വദന്തം, കല്പലത, തുമ്പിക്കൈയില്‍ മാതളം, വിഘ്നങ്ങളെ അകറ്റുന്ന കൊടുങ്കാറ്റാണ് ഗണപതി)
പെട്ടെന്ന് സാധിക്കേണ്ടുന്ന കാര്യങ്ങള്‍ക്ക്.

16. ഹരിദ്രാഗണപതി

ഹരിദ്രാഭം ചതുര്‍ബാഹും ഹരിദ്രവദനം പ്രഭും
പാശാങ്കശധരം ദേവം മോദകം ദന്തമേവ ച
ഭക്താദയപ്രദാതാരം വന്ദേ വിഘ്നവിനാശനം

(മഞ്ഞള്‍നിറം, നാലുകൈകള്‍: പാശം, അങ്കുശം, മോദകം, ദന്തം)

നിത്യപൂജയ്ക്ക്. സ്ത്രീകള്‍ക്ക് നല്ലത്.

17. ഹേരംബ ഗണപതി

അഭയവരദ ഹസ്തഃപാശ ദന്താക്ഷമാലാ
സൃണിപരശുദധാനോ മുദ്ഗരം മോദകം ച
ഫലമധിഗതസിംഹഃ പഞ്ചമാതംഗ വക്ത്രഃ
ഗണപതിരതിഗൗരഃ പാതുഹേരംബനാമാ

(അഞ്ചുതലകള്‍, പത്തുകൈകള്‍, വെളുത്തനിറം, സിംഹസ്ഥിതന്‍, കൈകളില്‍ പാശം, ദന്തം, അക്ഷരമാല, തോട്ടി, മഴു, മുദ്ഗരം, മോദകം, അഭയം, വരം, മാതളം)

വിഷമമേറിയ കാര്യങ്ങളില്‍ വിജയിക്കുന്നതിന്.

18. ഢൂണ്ഡി ഗണപതി

അക്ഷമാലാം കുഠാരം ച രത്നപാത്രം സ്വദന്തകം
ധത്തേ കര്‍ൈവിഘ്നരാജോ ഡുഢുണ്ഡിനാമാ മുദേണ്‍സ്തുനഃ

(ചുവന്ന നിറം, നാലുകൈകള്‍: മഴു, രത്നപാത്രം, അക്ഷരമാല, സ്വദന്തം)

കാശിയിലെ ഗണപതി. സര്‍വ്വാഭീഷ്ടസിദ്ധിക്ക്.

19. ത്രിമുഖഗണപതി

ശ്രീമത്തീക്ഷ്ണശിഖാങ്കുശാക്ഷവരദാന്‍
ദക്ഷേ ദധാനഃ കരൈഃ
പാശം ചാമൃതപൂര്‍ണ്ണകുംഭമഭയം
വാമേ ദയാനോ മുദ്രാ
പീഠംസ്വര്‍ണ്ണമയാരവിന്ദ വിലസത്-
കര്‍ണ്ണികാ ഭാസുരേ
സ്വാസീനസ്ത്രിമുഖഃ പലാശരുചിരോ
നാഗാനനഃ പാതു നഃ

(ചുവന്ന പ്ളാശിന്‍പൂ നിറം, ആറുകൈകള്‍: മൂര്‍ച്ചയേറിയ അങ്കുശം, അക്ഷരമാല, പാശം, അമൃതകുംഭം, വരം, അഭയം - സ്വര്‍ണ്ണത്താമരയില്‍ വിശിഷ്ട സിംഹാസനത്തിലിരിക്കുന്നു)

ഫലം - ഐശ്വര്യം.

20. യോഗ ഗണപതി

യോഗാരൂഢോ യോഗപട്ടാഭിരാമോ
ബാലാര്‍ക്കഭശ്ചന്ദ്ര നീലാംശുകാഢ്യഃ
പാശേക്ഷ്വക്ഷാന്‍ യോഗദണ്ഡം ദധാനോ
പായാന്നിത്യം യോഗവിഘ്നേശ്വരോ നഃ

(യോഗാസനത്തിലിരിക്കുന്നു. ചുവപ്പ് നിറം, നീലവസ്ത്രം, നാലു കൈകള്‍, പാശം, കരിമ്പ്, അക്ഷരമാല, യോഗദണ്ഡ്)

WEBDUNIA| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2010 (12:07 IST)
11. ലക്ഷ്മി ഗണപതി

മോക്ഷം, യോഗജ്ഞാനം എന്നിവ ലഭിക്കുന്നതിന്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :