മണ്ണാറാശാല അമ്മ

WEBDUNIA|
മണ്ണാറശാലയിലെ വലിയമ്മമാരില്‍ ഏറെക്കാലം ആ സ്ഥാനത്തിരുന്നതും ജീവിച്ചതുമായ അമ്മ സാവിത്രി അന്തര്‍ജ്ജനമാണ്. ഈ അമ്മയുടെ മടിയില്‍ സര്‍പ്പക്കുഞ്ഞുങ്ങള്‍ ഇഴഞ്ഞു നടക്കുമായിരുന്നു. വളരെയധികം സിദ്ധികളുള്ള അവര്‍ 90 വയസ്സുവരെ ജീവിച്ചു. പതിനാലാമത്തെ വയസ്സില്‍ മണ്ണാറശാല അമ്മയായ അവര്‍ എഴുപത്തഞ്ച് കൊല്ലത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു.

ഉമാദേവി അന്തര്‍ജ്ജനം ആണ് ഇപ്പോഴത്തെ വലിയമ്മ. 1993 മുതല്‍ അവര്‍ ഈ സ്ഥാനത്ത് തുടരുന്നു. അവരുടെ നേതൃത്വത്തിലാണ് 23 ന് ആയില്യ പ്രദക്ഷിണം നടക്കുക. മണ്ണാറശാല അമ്മയായിക്കഴിഞ്ഞാല്‍ ഐഹിക ജീവിതത്തില്‍ പല നിയന്ത്രണങ്ങള്‍ ഉണ്ട്.

ദാമ്പത്യ ജീവിതം പാടില്ല. ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. പോകേണ്ടിവന്നാല്‍ ഇരുട്ടിനു മുമ്പേ തിരിച്ചെത്തണം. പൂജ, വ്രതം, ധ്യാനം എന്നിവയുമായി സദാസമയം കഴിയണം. അമ്മയല്ലാതെ ചില തന്ത്രിമാരും മണ്ണാറശാലയില്‍ പൂജ കഴിക്കാറുണ്ട്. പക്ഷെ അവയൊന്നും പ്രധാന പൂജകളല്ല.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :