കാവടിയാടാന്‍ ഒരു ജന്മം

സോമന്‍ സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍

WEBDUNIA|
പറവക്കാവടി, സൂര്യകാവടി എന്നിവയ്ക്ക് അഗ്നിക്കാവടിയില്‍ നിന്നും എന്താണ് വ്യത്യാസം ?

ഭഗവാനില്‍ എല്ലാം സമര്‍പ്പിച്ച് അഗ്നിയിലൂടെ നടന്ന് നടത്തുന്ന പ്രാര്‍ത്ഥനയാണ് അഗ്നിക്കാവടി. അഗ്നിക്കാവടി പോലെ തന്നെ വിശേഷമാണ് പറവക്കാവടിയും സൂര്യകാവടിയും.

പറവക്കാവടി എന്നാല്‍ സാധാരണ രീതിയില്‍ ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന തൂക്കം പോലെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേല്‍ കയറ്റി മുതുകില്‍ കൊളുത്തിട്ട് തൂക്കുന്നതാണ് പറവക്കാവടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്തന്‍റെ ദേഹത്ത് സൂര്യരൂപത്തില്‍ 265 വേലുകള്‍ തറച്ച് കാവടിയെടുക്കുന്നതാണ് സൂര്യകാവടി.

തിരുവനന്തപുരത്ത് അല്ലാതെ വേറെയെവിടെയെങ്കിലും അഗ്നിക്കാവടി നടത്താറുണ്ടോ ?

ഏറെ വര്‍ഷങ്ങളായി ഞാന്‍ തമിഴ്നാട്ടിലെ പേരുകേട്ട സുബ്രഹ്മണ്യക്ഷേത്രമായ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഗ്നിക്കാവടി നടത്താറുണ്ട്. ഡിസംബര്‍ മാസത്തിലാണ് എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്താറുള്ളത്.

എനിക്കൊപ്പം 26 ഭക്തര്‍കൂടിയുണ്ടാവും. വളരെ ആഘോഷപൂര്‍വ്വമാണ് ഭക്തര്‍ ഇതിനെത്താറുള്ളത്. തമിഴ്നാട്ടിലെ പ്രസിദ്ധ ടെലിവിഷന്‍ ചാനലായ സണ്‍ ടിവി മിക്ക വര്‍ഷങ്ങളിലും നേരിട്ടുള്ള സം‌പ്രേക്ഷണം നടത്താറുണ്ട്.

ഇത്തരം തയ്യാറെടുപ്പുകള്‍ക്കായി താങ്കള്‍ എന്തെങ്കിലും തരത്തിലുള്ള സംഭാവനകള്‍ സ്വീകരിക്കാറുണ്ടോ ?

ഇത്തരം ചടങ്ങുകള്‍ക്കൊന്നും തന്നെ ഞാന്‍ പൊതുജനത്തില്‍ നിന്ന് സംഭാവനകളൊന്നും സ്വീകരിക്കാറില്ല. എല്ലാ വര്‍ഷവും അഗ്നിക്കാവടി ദര്‍ശനത്തിനായി എത്തുന്ന ചില പ്രത്യേക ഭക്തര്‍ നല്‍കുന്ന സഹായസഹകരണങ്ങളാണ് ഇത്തരം ചടങ്ങുകള്‍ക്ക് എന്ന് സഹായിക്കുന്നത്. എന്‍റെ രണ്ട് ആണ്‍ മക്കളും എനിക്ക് ഇതിനു സഹായികളായി എപ്പോഴും ഉണ്ടാകും. ഇവരെ കൂടാതെ ചില അടുത്ത സുഹൃത്തുക്കളും എനിക്ക് തുണയായി ഉണ്ടാകാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :