കാവടിയാടാന്‍ ഒരു ജന്മം

സോമന്‍ സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍

Soman Swami - Agnikkaavadi
WDWD
പിന്നീട് ആ ക്ഷേത്രത്തില്‍ തിരിച്ചു പോയില്ലേ ?

പോയി. അടുത്ത വര്‍ഷത്തെ വൈശാഖ വിശാഖം ആഘോഷങ്ങള്‍ വന്നപ്പോള്‍ കല്‍പ്പക നായകി ക്ഷേത്രത്തില്‍ വേല്‍ കുത്താന്‍ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് ആള്‍ വന്നു. ഗുരു അന്ന് എന്നോട് 26 അടി നീളമുള്ള വേല്‍ കുത്താന്‍ ആവശ്യപ്പെടുകയും ,ഞാന്‍ വാക്കുപാലിക്കുകയും ചെയ്തു.

പിന്നീട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 14 വര്‍ഷം അഗ്നിക്കാവടി നടത്തി.
എന്നാല്‍ അവിടെയും ചില സാമുദായിക പ്രശ്നങ്ങളുണ്ടായി. പതിനഞ്ചാം വര്‍ഷം ഞാന്‍ അഗ്നിക്കാവടിയെടുക്കാന്‍ കാപ്പ് കെട്ടി തയ്യാറായിരിക്കുകയായിരുന്നു.

അന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ‘അടിമ’ സ്ഥാനത്തുണ്ടായിരുന്ന ഭൂതപ്പാണ്ടി സ്വദേശി നാഗനാഥ അയ്യരും മറ്റ് അധികാരികളും അഗ്നിക്കാവടി നടത്തരുതെന്ന് തലേ ദിവസം എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ മിക്കവാറും പൂര്‍ത്തിയാക്കിയതിനാല്‍ പിന്‍‌മാറാന്‍ ഞാന്‍ തയ്യാറായില്ല.

അഗ്നിക്കാവടി ക്ഷേത്രത്തിനു മുന്‍‌വശത്തുള്ള റോഡില്‍ നടത്താന്‍ തയ്യാറായി. ഏതെങ്കിലും കാരണവശാല്‍ അധികാരികള്‍ തടഞ്ഞേക്കുമോ എന്ന ഭയത്താല്‍ പൊലീസ്, നഗരസഭ എന്നിവരില്‍ നിന്ന് രഹസ്യമായി അനുവാദവും വാങ്ങിയിരുന്നു. അഗ്നിക്കാവടി നടക്കുന്നത് ഞായറാഴ്ചയായതിനാല്‍ കോടതിയില്‍ നിന്ന് സ്റ്റേവരാന്‍ സാധ്യതയില്ലെന്നും ഞാന്‍ സമാധാനിച്ചു.

അഗ്നിക്കാവടി നടക്കേണ്ട ദിവസം രാവിലെ എനിക്ക് എന്തെന്നില്ലാത്ത ഒരു പാരവശ്യവും തളര്‍ച്ചയും അനുഭവപ്പെടാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോകാമെന്നായി ബന്ധുക്കള്‍. പക്ഷെ എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് ഞാന്‍ ഭജനമിരുന്നു.

അഗ്നിക്കാവടിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഞാന്‍ ഒരു വാര്‍ത്തകേട്ടു.. അതൊരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു... പണ്ഡിതനും അഗ്നിക്കാവടിയില്‍ ഏറെ അനുഭവസമ്പത്തുള്ള ഗുരുതുല്യനുമായ നാഗനാഥ അയ്യര്‍ അന്തരിച്ചു എന്ന്.

അദ്ദേഹത്തിന്‍റെ ഏതോ അദൃശ്യ ശക്തി എന്നില്‍ പ്രവേശിച്ചു എന്ന് എനിക്ക് തോന്നി. ഇതാണ് എന്‍റെ ശരീരത്തിനു താങ്ങാ‍നാവാത്ത ഒരു അസ്വസ്ഥതക്ക് കാരണമായത്. ഭഗവാനെ ഉള്ളുരുകി പ്രാര്‍ത്ഥിച്ച എനിക്ക് ആ വര്‍ഷവും അഗ്നിക്കാവടി സകല അനുഗ്രഹത്താലും നടത്താന്‍ കഴിഞ്ഞു.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :