ശ്രീസത്യസായിബാബയുടെ 83 ാം പിറന്നാള്‍

WEBDUNIA|
ശ്രീസത്യസായിബാബയുടെ 83-ാം പിറന്നാള്‍ ഞായറാഴ്ചലോകമെമ്പാടും ആഘോഷിച്ചു. സായിബാബയുടെ ആന്ധ്രാ പ്രദേശിലുള്ള പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ പിറന്നാളാഘോഷം കേമമാക്കാന്‍ ലക്ഷങ്ങളാണ് എത്തിയത്.

പ്രമുഖരും സാധാരണക്കാരില്‍ സാധാരണക്കാരും ഉള്‍പ്പൈടെ 170-ലേറെ രാജ്യങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ബാബാഭക്തന്മാര്‍ പുട്ടപര്‍ത്തിയില്‍ എത്തി.

സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും ദീനാനുകമ്പയുടേയും ഉദാത്തഭാവങ്ങള്‍ സാമാന്യജനങ്ങളില്‍ എത്തിക്കാനും സന്നിവേശിപ്പിക്കുവാനുള്ള അമാനുഷികമായ കഴിവാണ് ഏറ്റവും വലിയ അത്ഭുതം.

ഒരു സര്‍ക്കാറിനോ സ്ഥാപനത്തിനോ ചെയ്യാന്‍ കഴിയാത്തത്ര വലിയ സേവനമാണ് വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ സത്യസായിബാബ ചെയ്തിട്ടുള്ളത്

തെക്കന്‍ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തിന് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ സത്യസായിബാബ ചെയ്തിട്ടുള്ള സേവനങ്ങള്‍ അത്രത്തോളം വലുതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :