മാതേവരില്ലാത്ത ഓണം

WDWD
മധ്യകേരളത്തിലാണ്‌ ഓണത്തിന് വീട്ടിന്‌ മുന്നില്‍ മാതേവരെ വയ്ക്കുന്ന ചടങ്ങ്‌ ഉള്ളത്. അത്തം മുതല്‍ തൃക്കേട്ടവരെ മൂന്ന് മാതേവന്മാരെയാണ്‌ വയ്ക്കുന്നത്‌.

മൂലം നളില്‍ അഞ്ച്‌, പൂരാടത്തിന്‌ ഏഴ്‌, ഉത്രാടത്തിന്‌ ഒമ്പത്‌, തിരുവോണത്തിന്‌ പതിനൊന്ന്‌ എന്നിങ്ങനെയാണ്‌ മാതേവരുടെ എണ്ണം. ശിവന്‍, മാവേലി, വാമനന്‍ എന്നീ രൂപങ്ങളാണ്‌ മാതേവരില്‍ ഉള്‍പ്പെടുന്നത്‌.

ഓണം കഴിഞ്ഞ്‌ നല്ല ദിവസം നോക്കിയേ മതേവരെ മാറ്റാറുളളു. കന്നിമാസത്തിലെ ആയില്യം വരെ പൂവിടും.നെല്ലിന്‍റെ ജന്മനാള്‍ ആണ്‌ ഈ ദിവസം എന്നാണ്‌ സങ്കല്‍പം. ഇപ്പോള്‍ അപൂര്‍വ്വമായിട്ട് മാത്രമേ ഇത്തരം ചടങ്ങുകള്‍ നടക്കാറുള്ളു.

മഹാബലിയുടെ മകന്‌ വേണ്ടി മകത്തടിയനെ വയ്ക്കുന്ന ഒരു പതിവും ഉണ്ട്‌. പതിനാറാംമകത്തിനാണ്‌ ഈ പതിവ്‌.

ഓലയാലുണ്ടാക്കിയ പൂക്കുടയുമായി “പൂവേ പൊലി പൂവേ..” പാട്ടുമായി ഓണപ്പൂക്കള്‍ തേടിയുള്ള യാത്ര പണ്ടത്തെ കുട്ടികള്‍ക്ക്‌ ആവേശമായിരുന്നു. ഇന്ന് പൂ വിളി ഇല്ല, പൂക്കളങ്ങള്‍ ഉപ്പളങ്ങളായി മാറുന്നു, നഗരങ്ങളില്‍ പൂക്കളം ചെലവേറിയ ഏര്‍പ്പാടാകുന്നു.

തിരുവോണത്തിന്‌ അടയുണ്ടാക്കി നിവേദിക്കുന്ന ഒരു ചടങ്ങുണ്ട്‌. കുട്ടികള്‍ അടയില്‍ അമ്പെയ്ത്‌ കൊള്ളിക്കും അമ്പ്‌ കൊള്ളുന്ന അട അവരവര്‍ക്ക്‌ എടുക്കാം.

WEBDUNIA|
ഉത്രാടനാള്‍ വെളുപ്പിന്‌ കത്തിതുടങ്ങുന്ന അടുപ്പ്‌ തിരുവോണം കഴിഞ്ഞിട്ടേ അണയ്ക്കാറുള്ളു. ഈ ചടങ്ങും ഇപ്പോള്‍ എങ്ങും കാണാനില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :