മണ്ണാറാശാല അമ്മ

WEBDUNIA|

മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് സ്ത്രീകളാണ് പൂജാരിണിയായ അന്തര്‍ജ്ജനത്തെ വലിയമ്മ എന്നാണ് വിളിക്കുക. ഇത് പാരമ്പര്യമായി തുടര്‍ന്നുവരുന്ന ഒരു സ്ഥാനമാണ്.ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് മണ്ണാറശ്ശാല ക്ഷേത്രം.

എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂ‍യം നക്ഷത്രം, മകരത്തിലെ കറുത്ത വാവു മുതല്‍ കുംഭത്തിലെ ശിവരാത്രി വരെ, കര്‍ക്കിടകം ഒന്നു മുതല്‍ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിനു മുമ്പുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന പൂജകള്‍.

ക്ഷേത്രത്തിലെ സര്‍പ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പന്‍ കാവിലും നൂറും പാലും നല്‍കല്‍ തുടങ്ങിയവയും വലിയമ്മയുടെ കാര്‍മ്മികത്വത്തിലാണ്.

വളരെയേറെ സവിശേഷതകളുണ്ട് മണ്ണാറാശാല അമ്മയ്ക്ക്. മണ്ണാറശാല ഇല്ലത്തില്‍ വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുക. ഇതിനായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.

മുമ്പ് ഈ ക്ഷേത്രത്തിലെ പൂജ പുരുഷന്മാര്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. ഒരിക്കല്‍ കന്നി ആയില്യത്തിനു തലേദിവസം പൂജാരിയായിരുന്ന നമ്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ച പൂജ നടത്താന്‍ ആളില്ല. പകരക്കാരനുമില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :