മണ്ണാറശ്ശാല ആയില്യം 23 ന്

WEBDUNIA|

സ്ത്രീകള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഒക്‍ടോബര്‍ 23 നാണ്. തുലാമാസത്തിലെ ആയില്യമാണ് മണ്ണാറശാല ആയില്യം.

അന്ന് ഉച്ചയ്ക്ക് മണ്ണാറശാല അമ്മ നാഗരാജ വിഗ്രഹവും ഏന്തി ക്ഷേത്ര പ്രദക്ഷിണം നടത്തും. ഇത് പുണ്യദായകമായ ഒരു കാഴ്ചയായാണ് ഭക്തജങ്ങള്‍ കരുതുന്നത്. ഈ എഴുന്നള്ളത്ത് കണ്ട് തൊഴുതാല്‍ നാഗദേവതകള്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

അനുഷ്ഠാന പ്രദാനവും ഭക്തിപൂര്‍വകവുമായ ഈ പ്രദക്ഷിണം പല സര്‍പ്പദോഷങ്ങളി പെട്ട് ഉഴലുന്നവര്‍ക്ക് അവ മാറിക്കിട്ടാനും സര്‍പ്പ പ്രീതി ലഭിക്കാനും ഗുണകരമാണ്.
സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യ ദുരിതമോചനം തുടങ്ങിയവ ഫലം.

ആയില്യദിവസം നടക്കുന്ന സദ്യയിലും എഴുന്നള്ളത്തിലുമൊക്കെ നാഗരാജാവിന്‍റെ അനുഗ്രഹം ഉണ്ടെന്നാണ് വിശ്വാസം. പ്രപഞ്ചത്തിന്‍റെ ഉടമകളും പ്രത്യക്ഷ ദേവതകളുമാണ് നാഗ ദൈവങ്ങള്‍ എന്നാണ് വിശ്വാസം. സര്‍പ്പങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസം കന്നിമാസത്തിലെ ആയില്യമാണ്.

മറ്റ് പ്രധാന നാഗക്ഷേത്രങ്ങളിലെല്ലാം കന്നിയിലെ ആയില്യമാണ് പ്രധാനം. മണ്ണാറശാലയിലും കന്നി ആയില്യം പ്രധാനമാണെങ്കിലും മണ്ണാറശാല ആയില്യം എന്നപേരില്‍ പുകള്‍പെറ്റത് തുലാത്തിലെ ആയില്യമാണ്.

പതിവായി കന്നി ആയില്യം തൊഴാനെത്തിയിരുന്ന തിരുവിതാം‌കൂര്‍ രാജാവിന് ഒരിക്കല്‍ അവിടെ പോകാന്‍ കഴിഞ്ഞില്ല. ഇതിനു പ്രായശ്ചിത്തമായി അടുത്ത മാസം തന്നെ മണ്ണാറശാലയില്‍ എത്തി വഴിപാടുകള്‍ നടത്തി. വളരെ ഗംഭീരമായി നടത്തിയ ഈ പ്രായശ്ചിത്ത വഴിപാടുകള്‍ കാരണം തുലാത്തിലെ ആയില്യത്തിന് മേന്‍‌മയും പ്രതാപവുമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :