ഞായറാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്| WEBDUNIA|
PRO
കേരളത്തില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍. ഇസ്ലാം മതവിശ്വാസികള്‍ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. കോഴിക്കോട് കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതിനെത്തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും മുഖ്യഖാസിയും അറിയിച്ചിരിക്കുന്നത്.

മുഖദാര്‍ കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു.

പാളയം ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കടയും മുജാഹിദ് വിഭാഗവും മാസപ്പിറവി കണ്ടതായി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :