കാവടിയാടാന്‍ ഒരു ജന്മം

സോമന്‍ സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍

Soman Swami - Agni kavadi expert
WDWD
ശ്രീമുരുകന് ഭക്തര്‍ നല്‍കുന്ന ആത്മസമര്‍പ്പണമാണ് കാവടി. കാവടി എന്നാല്‍ ചുമലില്‍ വയ്ക്കുന്ന വടി (കാവണ്ഡം) എന്നേ അര്‍ത്ഥമുള്ളു. ദൈവ പ്രീതിക്കായി കാവടി ഉണ്ടാക്കുമ്പോള്‍ അതില്‍ അലങ്കാരങ്ങളും അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള പണികളും മറ്റും ഉണ്ടാവും.കവിളില്‍ നീണ്ട വേല്‍ തറച്ചാലും അത് കാവടിയാവും.

സാധാരണ കാവടി കൂടാതെ അഗ്നിക്കാവടി, പറവക്കാവടി, സൂര്യകാവടി തുടങ്ങിയ പല കാവടിയാട്ടങ്ങളും നടക്കാറുണ്ട്.ഇതിനെല്ലാം ഭക്തിയും മെയ്യൊരുക്കവും സാധനയും ഉള്ള ആളുകള്‍ വേണം.

ജീവിതം മുരുക ഭക്തിക്കും കാവടിയാട്ടത്തിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയും, തിരിച്ചെന്തൂര്‍ കാവടിസംഘാംഗവുമായ സോമന്‍ സ്വാമി എന്ന ജി.പി.സോമന്‍ നായര്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖം :

താങ്കള്‍ എത്രകാലമായി അഗ്നിക്കാവടി ആടാന്‍ തുടങ്ങിയിട്ട് ?

ഇരുപതാമത്തെ വയസ്സിലാണ് ഞാന്‍ അഗ്നികാവടി എടുക്കാന്‍ തുടങ്ങിയത്. 39 വര്‍ഷമായി അഗ്നിക്കാവടി, പറവക്കാവടി, സൂര്യകാവടി എന്നിവ എടുക്കാറുണ്ട്. ഇക്കൊല്ലം തിരുവനന്തപുരം കോട്ടയ്ക്കകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടത്തിയത് എന്‍റെ അറുപത്തിയാറാമത് അഗ്നിക്കാവടിയാണ്.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :