സ്കന്ദഷഷ്ഠി‌: പുരാണത്തിലെ കഥകള്‍

muruga n
PROPRO
സുബ്രഹ്മണ്യ പീതിക്കായി തുലാമാസത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠി ദിവസം എടുക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി. ശ്രീമുരുകന്‍ ശൂരപദ്മാസുരനെ നിഗ്രഹിച്ച് ദിനവും , മകനുവേണ്ടി ശ്രീപാര്‍വതി വ്രതമെടുത്ത ദിനവുമാണിത്

സപ്തമഹര്‍ഷികളില്‍ ശ്രേഷ്ഠനാകാന്‍ നാരദമഹര്‍ഷിക്ക് ഒരാഗ്രഹം. അദ്ദേഹം ഗണപതിയുടെ ഉപദേശം തേടി. സ്കന്ദഷഷ്ഠി വ്രതാനുഷ്ഠാനത്തില്‍കൂടിയും കാര്‍ത്തികേയ വ്രതത്തില്‍ കൂടിയും സുബ്രഹ്മണ്യനെ സംപ്രീതനാക്കാമെങ്കില്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഗണപതി നാരദനെ ഉപദേശിച്ചു.

നാരദമുനി ഷഷ്ഠി വ്രതമെടുത്തു; ഷണ്‍മുഖനെ അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചു. സ്കന്ദദേവന്‍റെ മാഹാത്മ്യങ്ങള്‍ ആലപിച്ചു. അങ്ങനെ ഇഷ്ടകാര്യ സിദ്ധി ലഭിച്ച നാരദന്‍ ശ്രേഷ്ഠനായിത്തീര്‍ന്നു.

അഗസ്ത്യമഹര്‍ഷിയുമായി ബന്ധപ്പെട്ടും ഒരു ഐതീഹ്യമുണ്ട്. അഗസ്ത്യന്‍ സ്കന്ദ പൂജയിലൂടെ കുമാരനെ പ്രത്യക്ഷപ്പെടുത്തി പ്രണവ മന്ത്രി മഹാത്മ്യം ഗ്രഹിച്ച് സര്‍വ്വജ്ഞാനിയായി തീര്‍ന്നു.

WEBDUNIA|

വസിഷ്ടമഹര്‍ഷിയുടെ ഉപദേശ പ്രകാരം സ്കന്ദഷഷ്ഠി അനുഷ്ടിച്ച മുചുകുന്ദ ചക്രവര്‍ത്തിക്ക് മുന്നില്‍ മധുരാരൂഢനായ സ്കന്ദസ്വാമി പരിവാരസമേതം ദര്‍ശനമരുളുകയും സര്‍വ്വാഭീഷ്ട പ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :