മനസിനെ ജയിക്കാന്‍ ഉപവാസം

WDWD
ചപലമായ മനസിനെ ഇച്ഛാശക്തികൊണ്ട്‌ വിജയിക്കുന്നവര്‍ക്ക്‌ മാത്രമേ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയു. ഇച്ഛാശക്തിയുള്ള വരുടെ വിരല്‍തുമ്പിലാണ്‌ ലോകം തിരിയുന്നത്‌ എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌.

മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകു. അതിനുള്ള ഉപാധിയാണ്‌ ഉപവാസവും പ്രാര്‍ത്ഥനയും. പ്രലോഭനങ്ങളെ അതിജീവിച്ച്‌ മനസിനെ മെരുക്കി എടുക്കാനുള്ള പാഠമാണ്‌ ഉപവാസങ്ങളിലൂടെ നേടുന്നത്‌.

ക്ഷോഭകാരിയും ധിക്കാരിയും ചഞ്ചലവുമായ മനസിനെ നിയന്ത്രിക്കാന്‍ എന്തു ചെയ്യണമെന്നാണ്‌ യുദ്ധഭൂമിയില്‍ വച്ച്‌ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട്‌ ചോദിക്കുന്നത്‌. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസിനെ കീഴ്പ്പെടുത്താമെന്നാണ്‌ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്നത്‌.

മനസ്‌ കുരങ്ങനെ പോലെയാണെന്നാണ്‌ ഗീതയില്‍ പറയുന്നത്‌. ഒന്നിനും വഴങ്ങാതെ മനസ്‌ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കും.

ഉപവാസം ചെയ്യുന്നയാള്‍ ഭക്ഷണത്തില്‍ മാത്രമല്ല. മനസിന്‍റെ സഞ്ചാരത്തേയും നിയന്ത്രിക്കണം. വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വ്വം പിന്‍തിരിപ്പിക്കുക. പൂചൂടുക, ആഭരണം അണിയുക, വിശിഷ്ടവസ്ത്രങ്ങള്‍ അണിയുക, സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുക, കണ്ണെഴുതുക തുടങ്ങിയവ വര്‍ജ്ജിക്കണം.

WEBDUNIA|
മാംസാഹരവും പെരുമ്പയര്‍, ഇലക്കറി, തേന്‍ മുതലായവയും ഉപേക്ഷിക്കണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :