ദൈവത്തോട്‌ വിലപേശല്‍

PROPRO
ദൈവം നമ്മില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌ പ്രത്യുപകാരം പ്രതീക്ഷിക്കാത്ത ശരണാഗതിയാണ്‌. സമ്പൂര്‍ണമായ അര്‍പ്പണമാണ്‌ ഭക്തി.

നിങ്ങള്‍ക്ക്‌ എന്താണ്‌ ആവശ്യമെന്നും എന്തിനാണ്‌ അര്‍ഹതയെന്നും ദൈവത്തിന്‌ അറിയാം.അത്‌ ദൈവം നല്‍കും. ആ പ്രതീക്ഷയോടെ നന്മയോടെ ജീവിച്ചാല്‍മാത്രം മതി. എന്നാണ് പുരാണങ്ങള്‍ പഠിപ്പിക്കുന്നത്.

ദൈവത്തില്‍ നിന്ന്‌ എന്തെങ്കിലും പ്രതീക്ഷിച്ച്‌ മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യുന്നത്‌ ഭക്തിയാവില്ല. ലോട്ടറിയടിച്ചാല്‍ പകുതി ഭണ്ഡാരത്തില്‍ അര്‍പ്പിക്കാം എന്ന്‌ ദൈവത്തോട്‌ വാഗ്ദാനം നടത്തുന്നത് ഒരു തരം വിലപേശലാണ്‌.

പാപത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരു പ്രായിശ്ചിത്തത്തിനും ആവില്ല. പൂജയിലൂടെയും വഴിപാടിലൂടെയും പാപത്തില്‍ നിന്ന്‌ മോചനം പ്രതീക്ഷിക്കാനാകില്ല. ആയിരം പേര്‍ക്ക്‌ അന്നദാനം നടത്തിയാലും ഒരു കൊലയ്ക്കും വഞ്ചനയ്ക്കും ന്യായീകരണമാകില്ല. പാപത്തില്‍ നിന്ന്‌ അപ്രകാരമല്ല മോചനം ലഭിക്കുന്നത്‌.

WEBDUNIA|
മാനസികമായ തിരിച്ചറിവുകളാണ്‌ പാപങ്ങള്‍ക്ക്‌ പരിഹാരം. പാപകര്‍മ്മങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ്‌ പ്രവൃത്തിയിലൂടെ തന്നെ അതിന്‌ പരിഹാര കര്‍മ്മം ചെയ്യാനുള്ള മാനസിക പക്വത ആര്‍ജ്ജിക്കണം. അപ്പോഴാണ്‌ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :