ജീവിതത്തെ ‘ഗ്രഹപ്പിഴ’ പിടികൂടുമ്പോള്‍

ആപത്തുകള്‍ ഗ്രഹപ്പിഴക്കാലത്ത്‌ ഒപ്പമുണ്ടാകും

ദീപം
KBJKBJ
ജീവിതം നിയന്ത്രിക്കുന്നത്‌ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉള്ള ദൈവശക്തിയാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഭാരതീയര്‍ .തിന്മകള്‍ക്ക്‌ തിരിച്ചടി ലഭിക്കുമെന്നും മരണാനന്തരം ശിക്ഷിക്കപ്പെടുമെന്നും വിശ്വസിക്കുന്നുണ്ടെങ്കിലും ആപത്തുക്കളെ ഗ്രഹപ്പിഴകളായിട്ടാണ്‌ ഭാരതീയ ആചാര്യര്‍ കണക്കുകൂട്ടിയിരുന്നത്‌.

ജീവിതവിധാതാവായ ഗ്രഹങ്ങളുടെ നിലപാട്‌ മൂലം ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നുവത്രേ. ഗ്രഹങ്ങള്‍ അനിഷ്ടമായ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്‌ ജീവിതത്തില്‍ പ്രതിഫലിക്കുമെന്ന്‌ വളരെ പണ്ടുമുതലെ ഭാരതീയര്‍വിശ്വസിച്ചിരുന്നു.

നിനച്ചിരിക്കാതെയുള്ള ആപത്തുകള്‍, ദു:ഖം, തടസം എന്നി‍വ ഗ്രഹപ്പിഴക്കാലത്ത്‌ ഒപ്പമുണ്ടാകും. അസമയത്തുള്ള സഞ്ചാരം, ദൂരയാത്ര, അന്യഗൃഹവാസം, സന്ദര്‍ശനം, സാഹസപ്രവൃത്തികള്‍, എന്നിവ ഗ്രഹപ്പിഴകാലങ്ങളില്‍ ഒഴിവാക്കണമെന്ന്‌ ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

ഉണരുന്നത്‌ മുതല്‍ ഉറങ്ങുന്നത്‌ വരെ ദൈവചിന്തയോടെയിരുന്നാല്‍ ഈ കാലഘട്ടത്തിലെ ദോഷങ്ങളെ ഒരു പരിധിവരെ തള്ളികളയാമെന്നാണ്‌ വിശ്വാസം. സജ്ജനസംസര്‍ഗം, വേദം, പുരാണം എന്നിവ വായിക്കുക, ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ള വസ്തുക്കള്‍ ദാനം ചെയ്യുക എന്നിവ ഈകാലഘട്ടത്തില്‍ ചെയ്യേണ്ടതാണ്‌.

സൂര്യന്‍റെ അനിഷ്ടസ്ഥിതിക്ക്‌ ദാനം ചെയ്യേണ്ടത്‌ ഗോതമ്പാണ്‌. ഈ കാലഘട്ടത്തില്‍ ആദിത്യയന്ത്രം ധരിക്കുന്നതും നല്ലതാണ്‌. ചന്ദ്രന്‍റെ ദോഷം മാറാന്‍ ഉണക്കലരി ദാനം ചെയ്യണം. വെള്ളനിറമുള്ള വസ്ത്രംവും മുത്തും ധരിക്കുന്നത്‌ നല്ലതാണ്‌.

കുജന്‍റെ അനിഷ്ടസ്ഥിതിയുടെദോഷം മാറാന്‍ കുജപ്രതിമയുണ്ടാക്കി ബ്രാഹ്മണന്‌ ദാനം ചെയ്യണമെന്നാണ്‌ വിധി. ഭദ്രകാളീ ഭജനം നടത്തുന്നതും നല്ലതാണ്‌.

WEBDUNIA|
ബുധന്‍റെ ദോഷം മാറാന്‍ സ്വര്‍ണം,ചെറുപയര്‍ എന്നിവയാണ്‌ ദാനം ചെയ്യേണ്ടത്‌. ശ്രീകൃഷ്ണഭജനം, പച്ചവസ്ത്രം ധരിക്കല്‍ എന്നിവയാണ്‌ മറ്റ്‌ പ്രതിവിധികള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :