ജനറല്‍ വി കെ സിംഗ് ബിജെപിയില്‍ ചേരും?

WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (17:04 IST)
PRO
മുന്‍ കരസേന മേധാവി ജനറല്‍ വി കെ സിംഗ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ അണി ചേര്‍ന്ന വി കെ സിംഗ് ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപിയില്‍ ചേരുമെന്ന് ദേശീയ ദിനപത്രമായ ‘ദി ഹിന്ദു‘ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചയോടെ ഈ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യതയെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ അടുത്തെയിടെ നടന്ന വിമുക്തഭടന്മാരുടെ റാലിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമായി വി കെ സിംഗ് വേദി പങ്കിട്ടിരുന്നു.

ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി വി കെ സിംഗ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്നും മത്സരിക്കാന്‍ വി കെ സിംഗ് ആഗ്രഹം പ്രകടിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :