മോഡിയെ കണ്ടാല്‍ മതേതരത്വം ഒലിച്ചു പോകില്ല: ഷിബു ബേബിജോണ്‍

WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (13:41 IST)
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കാണുന്നത്‌ കൊണ്ട്‌ മതേതരത്വം ഒലിച്ചുപോവില്ലെന്ന്‌ മന്ത്രി ഷിബുബേബി ജോണ്‍. ഗുജറാത്ത്‌ മുഖ്യമന്ത്രിയെന്ന നിലയിലാണ്‌ താന്‍ മോഡിയെ കണ്ടതും ഉപഹാരം നല്‍കിയതെന്നും സ്കില്‍ ഡെവലപ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ സംസാരിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

നരേന്ദ്ര മോഡിയെ കണ്ടുവെന്ന്‌ വെച്ച്‌ എന്റെ മതേതരത്വം ഒലിച്ചുപോവില്ല. തോമസ്‌ ഐസക്കിന്റെ സാന്നിധ്യത്തില്‍ വി.എസ്‌. അച്യുതാനന്ദന്‍ മോഡിക്ക്‌ കൈകൊടുക്കുന്ന ചിത്രം തന്റെ പക്കലുണ്ടെന്നും ഷിബു പറഞ്ഞു.

ആറന്മുളയില്‍ വിമാനത്താവളം വേണ്ട എന്നതാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും യുഡിഎഫിലെ അംഗമെന്ന നിലയില്‍ സര്‍ക്കാര്‍ നയം പറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂടിച്ചേര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :