അഴഗിരിയെ ഡി‌എം‌കെയില്‍ നിന്ന് പുറത്താക്കി

WEBDUNIA| Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (15:38 IST)
PTI
PTI
മുന്‍ കേന്ദ്രമന്ത്രിയുടെ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകനുമായ എം കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്റെ പേരിലാണ് അഴഗിരിയെ പുറത്താക്കിയതെന്ന് കരുണാനിധി അറിയിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് ജനുവരിയില്‍ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും അദ്ദേഹം അച്ചടക്കലംഘനം ആവര്‍ത്തിച്ചതിനാണ് പുറത്താക്കിയതെന്ന് കരുണാനിധി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഴഗിരിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കും പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

സസ്പെന്റ് ചെയ്യപ്പെട്ട ശേഷം അഴഗിരി ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിനെയും എംഡിഎംകെ നേതാവ് വൈക്കോയെയും കണ്ടത് ഡി‌എംകെയെ ചൊടിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :