ഇന്നസെന്റിന്റെ കൈവശം 7000 രൂപ മാത്രം

കൊച്ചി| WEBDUNIA|
PRO
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്ഥി ഇന്നസെന്റിന്റെ പക്കല്‍ പണമായി 7000 രൂപയും ഭാര്യയുടെ പക്കല്‍ 3000 രൂപയുമാണ് ഉള്ളതെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്പ്പിച്ച സത്യവാങ്മൂലം.

സ്ഥാനാര്ഥിക്കും ഭാര്യയ്ക്കും മകനുമായി കടബാധ്യതകള്‍ കഴിഞ്ഞ് ആകെ 4.08 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്ഥാനാര്‍ഥിയുടെ പേരില്‍ ബാങ്ക്‌നിക്ഷേപമായി 99.82 ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 29.79 ലക്ഷം രൂപയും മകന്റെ പേരില്‍ 6.62 ലക്ഷം രൂപയുമുണ്ട്. സ്ഥാനാര്ഥി ക്ക് 33.50 ആകെ വിലമതിക്കുന്ന മൂന്ന് വാഹനങ്ങളാണുള്ളത്. വിവിധ ബാങ്കുകളില്‍ നിക്ഷേപമായി 63.55 ലക്ഷം രൂപയാണുള്ളത്.

സ്ഥാനാര്ഥിതയുടെ കൈവശം 2.70 ലക്ഷം വിലമതിക്കുന്ന 96 ഗ്രാം സ്വര്ണവുമുണ്ട്. ഭാര്യയുടെ പേരില്‍ 18 ലക്ഷം രൂപ വിലമതിക്കുന്ന 640 ഗ്രാം സ്വര്ണാഭരങ്ങളും മകന് 2.25 ലക്ഷം വിലമതിക്കുന്ന 80 ഗ്രാം സ്വര്ണ‍വും ഉണ്ട്.

സ്ഥാനാര്‍ഥിയുടെപേരില്‍ 1.20 കോടി രൂപ വിലമതിക്കുന്ന 59 സെന്റ് ഭൂമിയും ഭാര്യയുടെ കൈവശം1.09 കോടി വിലമതിക്കുന്ന 109 സെന്റ് ഭൂമിയും മകന്റെ പേരില്‍ 72 ലക്ഷം രൂപ വിലമതിക്കുന്ന 36.25 സെന്റ് ഭൂമിയുമുണ്ട്.

ഇതിനൊപ്പം സ്ഥാനാര്ഥിക്ക് ഒരു കോടി രൂപ വിലയുള്ള 40 സെന്റ് ഭൂമിയിലെ 7500 ചതരുശ്രയടി വീടും ഇരിങ്ങാലക്കുടയില്‍ 7.5 ലക്ഷം വിലവരുന്ന 400 ചതുരശ്രയടി കെട്ടിടവും സ്വന്തമായുണ്ട് എന്നുമാണ്‌ ഇന്നസെന്‍റ് സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :