തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് സേവാഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിഷേധിച്ചു. തെക്കന്‍ ഡല്‍ഹിയില്‍ നിന്ന് സേവാഗ് മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്.

സേവാഗ് രാഷ്ട്രീയത്തിലിറങ്ങുന്നതായി സോഷ്യല്‍ മീഡിയകളിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സേവാഗിനെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ കോണ്‍ഗ്രസ് സമീപിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇതിനിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി സേവാഗ് രംഗത്തെത്തിയത്. താന്‍ മത്സരിക്കുന്നില്ലെന്നും എന്തിനാണ് മാധ്യമങ്ങള്‍ ഇങ്ങ പറയുന്നതെന്ന് അറിയില്ലെന്നുമാണ് സേവാഗ് ട്വീറ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :