അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

WEBDUNIA| Last Modified വെള്ളി, 24 ജനുവരി 2014 (20:46 IST)
PTI
ഡി‌എംകെ നേതാവ് എംകെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ എം‌ കരുണാനിധിയാണ് അഴഗിരിയെ പുറത്താക്കിയത്.

അച്ചടക്കമില്ലായ്‌മ കാരണമായി കണ്ടുകൊണ്ടാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് അഴഗിരി നടത്തിയിരുന്നത്. നേരത്തെ കരുണാനിധിയുടെ പിന്‍‌ഗാമിയായി അഴഗിരി സ്വയം പ്രഖ്യാപിച്ചിരുന്നു.

മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന അഴഗിരിക്ക് പാര്‍ട്ടി നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാനും പാടില്ല എന്ന് നിബന്ധനയുണ്ട്. ജനുവരി പത്തിന് അഴഗിരിയുടെ കീഴിലുള്ള അഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ട്ടി നേതൃത്വത്തിന് വില കല്‍‌പ്പിക്കാതെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. അഴഗിരിയെ പുറത്താക്കിയത് പ്രവര്‍ത്തകരെ ഏറെ ആശാങ്കാകുലരാക്കിയിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :