കൊരട്ടി തമ്പുരാട്ടിയെന്ന കൊരട്ടി മുത്തി!

കൊരട്ടി മുത്തി Koratti Muthi
PRO
PRO
പള്ളിയുടെ മുന്നില്‍ കരിങ്കല്‍ കുരിശിന് സമീപം ശവമഞ്ചം ഇറക്കി. പിന്നീട് ശവമഞ്ചം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അനങ്ങിയില്ലെന്നാണ് ഐതിഹ്യം. വിവരമറിഞ്ഞ തമ്പുരാട്ടി അവിടെത്തന്നെ മറവ് ചെയ്യാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. ഈ സ്ഥലത്താണ് 20 അടി ഉയരവും 12 ഇഞ്ച് കനവും ഉള്ള കരിങ്കല്‍ കുരിശ് സ്ഥാപിച്ചത്. കൊച്ചുവറീതിനെ സംസ്കരിച്ചതിന് സമീപത്തായി തമ്പുരാട്ടി ദേവാലയം നിര്‍മിക്കാന്‍ തീരുമാനിച്ചു. 1382 സെപ്തംബര്‍ എട്ടിന് നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തി. പിന്നീട് 1987ല്‍ പള്ളി പുതുക്കിപ്പണിതു. ഇതാണ് ഇന്നത്തെ കൊരട്ടി ഫൊറോന പള്ളി.

അടുത്ത താളില്‍ വായിക്കുക ‘പഴമെടുത്ത കര്‍ഷകപ്രമാണി’

WEBDUNIA|
(വിവരങ്ങള്‍ക്ക് കടപ്പാട് - ദേശാഭിമാനി, ക്രിയേറ്റീവ് കോമണ്‍ ലൈസന്‍‌സ് (CC-BY-SA 2.5 IN) പ്രകാരം പ്രസിദ്ധീകരിക്കുന്നത് / ചിത്രങ്ങള്‍ക്ക് കടപ്പാട് കൊരട്ടിമുത്തി ഡോട്ട് കോം)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :